Latest News

റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി കൂട്ടുകെട്ടില്‍ ചരിത്ര പശ്ചാത്തലത്തിലൊരുക്കിയ സിനിമ കായംകുളം കൊച്ചുണ്ണിക്ക് നൂറാംദിനം

Malayalilife
റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി കൂട്ടുകെട്ടില്‍ ചരിത്ര പശ്ചാത്തലത്തിലൊരുക്കിയ സിനിമ കായംകുളം കൊച്ചുണ്ണിക്ക് നൂറാംദിനം

റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി കൂട്ടുകെട്ടില്‍ ചരിത്ര പശ്ചാത്തലത്തിലൊരുക്കിയ സിനിമയായിരുന്നു കായംകുളം കൊച്ചുണ്ണി. ബോക്സോഫീസില്‍ നിന്നും ഗംഭീരനേട്ടമാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രം നൂറുകോടി ക്ലബിലും ഇടംനേടിയിരുന്നു. നിവിന്റെ കരിയറിലെ മികച്ച സിനിമ തന്നെയായിരുന്നു കായംകുളം കൊച്ചുണ്ണി.

ഇപ്പോഴിതാ ചിത്രം നൂറാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുന്നു. സിനിമയ്ക്ക് ലഭിച്ച വലിയ വിജയത്തില്‍ ചെറിയൊരു ആഘോഷവും അണിയറപ്രവര്‍ത്തകര്‍ നടത്തി. നിവിന്‍ പോളി, റോഷന്‍ ആന്‍ഡ്രൂസ്, ബോബി സഞ്ജയ്, ബാലചന്ദ്രമേനോന്‍ തുടങ്ങി നിരവധി പേരാണ് ആഘോഷത്തില്‍ പങ്കെടുത്തത്. നിവിന്‍ നായകനാകുന്ന മിഖായേല്‍ തിയറ്ററുകളിലേക്കെത്തിയതിന്റെ സന്തോഷത്തിന് പിന്നാലെയായാണ് ഈ ആഘോഷവും നടന്നത്.

ഉണ്ണി മുകുന്ദനാണ് മിഖായേലില്‍ വില്ലനായെത്തിയത്. സുദേവ് നായര്‍, കെപിഎസി ലളിത, ശാന്തികൃഷ്ണ, സിദ്ദിഖ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. മഞ്ജിമ മോഹനാണ് നായികയായി എത്തിയത്. പുതുവര്‍ഷത്തിലെ വലിയ റിലീസ് കൂടിയാണ് മിഖായേല്‍.

kayamkulam-kochunni-hundred-days-celebration

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES