Latest News

സ്വര്‍ണ നിറമുള്ള തളികയില്‍ വാഴയില മുറിച്ചിട്ട് വിഭവങ്ങള്‍ വിളമ്പി;  പ്രീവെഡ്ഡിങ് പാര്‍ട്ടിയിലും ഒരുക്കിയത് ഗംഭീര വിരുന്ന്; കാളിദാസിന്റെ വിവാഹത്തിനായി താരകുടുംബം ഗുരുവായൂരെത്തി; മൈലാഞ്ചിയിട്ട് താരിണിയും

Malayalilife
 സ്വര്‍ണ നിറമുള്ള തളികയില്‍ വാഴയില മുറിച്ചിട്ട് വിഭവങ്ങള്‍ വിളമ്പി;  പ്രീവെഡ്ഡിങ് പാര്‍ട്ടിയിലും ഒരുക്കിയത് ഗംഭീര വിരുന്ന്; കാളിദാസിന്റെ വിവാഹത്തിനായി താരകുടുംബം ഗുരുവായൂരെത്തി; മൈലാഞ്ചിയിട്ട് താരിണിയും

നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് കാളിദാസിന്റെയും താരിണി കലിംഗരായരുടെയും വിവാഹം. ഇക്കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന പ്രീവെഡിങ് പാര്‍ട്ടിക്ക് പിന്നാലെ താരകുടുംബം ഗുരുവായൂരെത്തി താരകുടുംബം .ക്ഷേത്രത്തിലും മറ്റുമായി കല്യാണ ഒരുക്കങ്ങള്‍ക്കായി ഓടിനടക്കുന്ന ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.

നാളെ രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാകും വിവാഹം. ചെന്നൈയില്‍ നിന്നുള്ള തമിഴ് കുടുംബത്തിലെ അംഗമാണ് കാളിദാസിന്റെ വധു താരിണി. ഇവിടുത്തെ കാലിംഗരായര്‍ ജമീന്ദാര്‍ കുടുംബത്തിലെ അംഗമാണ്. തന്റെ പതിനാറാം വയസു മുതല്‍ മോഡലിംഗ് മേഖലയില്‍ സജീവമാണ് താരിണി. വരനും വധുവും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ പ്രീ-വെഡിങ് പാര്‍ട്ടിയില്‍ ഭക്ഷണം കഴിക്കുന്ന വൈറല്‍ ദൃശ്യവും പുറത്തുവന്നു കഴിഞ്ഞു. വിവാഹത്തിന് മുന്‍പുള്ള പാര്‍ട്ടിയാണെങ്കില്‍ പോലും ഗംഭീര വിരുന്നാണ് ഇവിടെ നിരത്തിയിട്ടുള്ളത്

കോയമ്പത്തൂരിലെ പ്രശസ്ത മദമ്പാട്ടി നാഗരാജ് ആന്‍ഡ് കോ ആണ് വിരുന്ന് ഒരുക്കിയിരിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ മെനു വൈറലായിട്ടുണ്ട്
സ്വീറ്റ്, സ്റ്റാട്ടര്‍, മെയിന്‍ കോഴ്സ് എന്നിവ ചേര്‍ന്ന ഗംഭീര വിരുന്നാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.സ്വര്‍ണ നിറമുള്ള തളികയില്‍ വാഴയില വട്ടത്തില്‍ മുറിച്ചിട്ട് അതിന്റെ മുകളിലാണ് വിഭവങ്ങള്‍ ഓരോന്നായി നിരന്നത്
 
മൂന്നു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ സുഹൃത്തും മോഡലുമായ തരിണി കലിംഗരായരിനെ കാളിദാസ് വിവാഹം കഴിക്കുമ്പോള്‍ ആരാധകരും വ്യത്യസ്തമായ വിവാഹാഘോഷ ചടങ്ങുകള്‍ കാണാനുള്ള ഒരുക്കത്തിലാണ്. ചെന്നൈയില്‍ വച്ചു നടന്ന പ്രീ വെഡ്ഡിങ് ആഘോഷം ആരാധകര്‍ ഏറ്റെടുത്തതിനു പിന്നാലെ വിവാഹവും ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് താരകുടുംബം.മനോഹരമായ ഇരുകൈകളും നിറച്ച് മൈലാഞ്ചിയിട്ട താരിണിയുടെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

മകള്‍ മാളവികയുടെ വിവാഹം കഴിഞ്ഞ് ആറുമാസങ്ങള്‍ക്കിപ്പുറമാണ് കാളിദാസിന്റെ വിവാഹവും എത്തിയത്. മാളവികയുടെ വിവാഹവേളയില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ടചോദ്യം കാളിദാസിന്റെ വിവാഹം എന്നാണെന്നായിരുന്നു. മാളവികയുടെ വിവാഹനിശ്ചയത്തിനും മുന്നേ താരിണി കലിംഗരായരുമായുള്ള കാളിദാസിന്റെ വിവാഹ നിശ്ചയം ചെന്നൈയില്‍ വച്ച് നടന്നിരുന്നു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ തരംഗമായിരുന്നു. വിവാഹം എന്നെന്നതില്‍ ഇരുവരും അന്ന് വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. ഡിസംബറില്‍ വിവാഹമുണ്ടാകുമെന്ന് ജയറാമും പാര്‍വതിയും പറഞ്ഞിരുന്നു. പിന്നാലെയാണ് തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ആദ്യവിവാഹക്ഷണം നല്‍കിയത് വൈറലായി മാറിയത്.

ജന്മം കൊണ്ട് മലയാളി ആണെങ്കിലും കാളിദാസ് ജനിച്ചതും വളര്‍ന്നതും എല്ലാം ചെന്നൈയില്‍ ആണ്. താരത്തിന്റെ പങ്കാളി ആയെത്തുന്ന ഇരുപത്തിനാലുകാരിയായ താരിണി നീലഗിരി സ്വദേശിയാണ്. മോഡലിങ് രംഗത്തു നിന്നുമാണ് കാളിദാസ് ജയറാം ഭാവി വധുവിനെ കണ്ടെത്തിയത്. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണര്‍ അപ്പ് കൂടിയായ താരിണി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്. ഏറെ നാളുകളായി പ്രണയത്തിലാണ് ഇരുവരും.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര വേദിയിലെത്തിയ ബാലതാരമാണ് കാളിദാസന്‍. സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട്, അപ്പൂന്റേം എന്ന ചിത്രങ്ങളിലെ അഭിനയ മികവിന് 2003-ലെ മികച്ച ബാലനടനുള്ള കേരള സര്‍ക്കാര്‍ ചലച്ചിത്രപുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരവും കാളിദാസന്‍ നേടിയിരുന്നു. ഇന്ത്യന്‍ ടു ആണ് കാളിദാസ് ഒടുവില്‍ അഭിനയിച്ച ചിത്രം. അവള്‍ പേയര്‍ രജനി, ഡി 50 എന്നീ ചിത്രങ്ങള്‍ ആണ് കാളിസിന്റേതായി വരാനിരിക്കുന്നത്.

 

kalidas jayaram wedding event

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക