മകള്‍ ചക്കിയുടെ വിവാഹാഘോഷത്തിന്റെ ക്ഷീണം മാറും മുന്നേ മകന്റെ വിവാഹത്തിലേക്ക് കടന്നിരിക്കുകയാണ് താരകുടുംബം. മറ്റന്നാള്‍ ശനിയാഴ്ചയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് കാളിദാസിന്റെ വിവാഹം നടക്കുക, അതിനു മുന്നോടിയായി ഇപ്പോഴിതാ, താരപുത്രന്റെ പ്രീവെഡ്ഡിംഗ് ആഘോഷം തുടങ്ങിയിരിക്കുകയാണ്.
പ്രീ വെഡ്ഡിംഗ് ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വളരെ ഇമോഷണലായാണ് വേദിയില്‍ ജയറാം സംസാരിച്ചത്. 'എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. അതിന്ന് പൂര്‍ണമാകുകയാണ്. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോള്‍ കലിംഗരായര്‍ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. ആ ജമീന്‍ ഫാമിലിയില്‍ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി തരിണി വന്നതില്‍ ദൈവത്തിന്റെ പുണ്യമാണ്. ദൈവത്തോട് നന്ദി പറയുകയാണ്. ഗുരുവായൂരില്‍ വച്ചാണ് വിവാഹം. എട്ടാം തിയതി. തരിണി ഞങ്ങളുടെ മരുമകളല്ല മകള്‍ തന്നെയാണ്', എന്നാണ് ജയറാം പറഞ്ഞത്.
എന്ത് പറയണമെന്നറിയില്ല. മൊത്തം ബ്ലാങ്കായിരിക്കയാണ്. പൊതുവേ സ്റ്റേജില്‍ വരുമ്പോള്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഞാന്‍ മാനേജ് ചെയ്യാറുണ്ട്. പക്ഷേ ഇപ്പോഴെന്താന്ന് അറിയില്ല അസ്വസ്ഥതയും ഭയവും എല്ലാം ഉണ്ട്. എന്റെ ജീവതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, സന്തോഷകരമായ നിമിഷമാണിത്. തരിണിയ്ക്ക് ഒപ്പം ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ്. എട്ടാം തിയതി ?ഗുരുവായൂരില്‍ വച്ച് ഞങ്ങളുടെ വിവാഹമാണ്. എല്ലാവരുടെയും അനു?ഗ്രഹം ഉണ്ടായിരിക്കണം', എന്നായിരുന്നു കാളിദാസ് ജയറാമിന്റെ പ്രതികരണം.
തത്തപ്പച്ച നിറമുള്ള അതിമനോഹരമായ ഗൗണില്‍ സുന്ദരിയായി മാളവികയും ചടങ്ങില്‍ തിളങ്ങി. കടും പിങ്ക് നിറത്തിലുള്ള മനോഹരമായ പട്ടുസാരിയാണ് പാര്‍വ്വതിയും ഉടുത്തത്. താരത്തിന്റെ പങ്കാളി ആയെത്തുന്ന ഇരുപത്തിനാലുകാരിയായ താരിണി നീലഗിരി സ്വദേശിയാണ്. മോഡലിങ് രംഗത്തു നിന്നുമാണ് കാളിദാസ് ജയറാം ഭാവി വധുവിനെ കണ്ടെത്തിയത്. 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണര്‍ അപ്പ് കൂടിയായ താരിണി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്. ഏറെ നാളുകളായി പ്രണയത്തിലാണ് ഇരുവരും.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രവേദിയിലെത്തിയ ബാലതാരമാണ് കാളിദാസന്‍. സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട്, അപ്പൂന്റേം എന്ന ചിത്രങ്ങളിലെ അഭിനയ മികവിന് 2003-ലെ മികച്ച ബാലനടനുള്ള കേരള സര്‍ക്കാര്‍ ചലച്ചിത്രപുരസ്‌കാരവും ദേശീയ ചലച്ചിത്രപുരസ്‌കാരവും കാളിദാസന്‍ നേടിയിരുന്നു. ഇന്ത്യന്‍ ടു ആണ് കാളിദാസ് ഒടുവില്‍ അഭിനയിച്ച ചിത്രം. അവള്‍ പേയര്‍ രജനി, ഡി 50 എന്നീ ചിത്രങ്ങള്‍ ആണ് കാളിദാസിന്റേതായി വരാനിരിക്കുന്നത്.