Latest News

 ജയിന്‍ ക്രിസ്റ്റഫര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാടകം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

Malayalilife
 ജയിന്‍ ക്രിസ്റ്റഫര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാടകം; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

ചെറുകര ഫിലിംസിന്റെ ബാനറില്‍  മനോജ് ചെറുകര നിര്‍മ്മിച്ച് ജയിന്‍ ക്രിസ്റ്റഫര്‍ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന പുതിയ ചിത്രം  'കാടകം ' വരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ലോകമെമ്പാടുമുള്ള സൗഹൃദക്കൂട്ടായ്മക കളുടെ ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ റിലീസായി. 2002-ല്‍ ഇടുക്കിയിലെ മുനിയറയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രത്തിന്റ കഥയൊരു ക്കിയിരിക്കുന്നത്. സുധീഷ് കോശിയുടെതാണ് രചന.

ഒരു പ്രത്യേക ലക്ഷ്യവുമായി കാട് കയറുന്ന ഒരു കൂട്ടം യുവാക്കള്‍ അവര്‍ നേരിടുന്ന പ്രതിസന്ധികള്‍, അതിനെ തരണം ചെയ്യാനുള്ള അവരുടെ പരിശ്രമങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്, സംവിധായകന്‍ ജയിന്‍ ക്രിസ്റ്റഫര്‍ പറഞ്ഞു. സംഭവബഹുലമായ ഒരു അതിജീവനത്തിന്റെ കഥയാണ് കാടകം പറയുന്നത്. സംവിധായകന്‍ പറഞ്ഞു. 

അമ്പൂരി, കല്ലാര്‍, പൊന്മുടി, തെന്മല, റാന്നി, വണ്ടിപെരിയാര്‍, ചുങ്കപ്പാറ, ഇടുക്കി, കുട്ടിക്കാനം എന്നിവിടങ്ങളില്‍ പൂര്‍ത്തിയായ കാടകത്തില്‍ കഥാപാത്രങ്ങളായി ജീവിച്ചത് രാജ്യത്തെ പ്രമുഖ തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളാണ്. ഡോ. രതീഷ് കൃഷ്ണ, ഡോ:ആരോമല്‍, റ്റി. ജോസ് പാലാ, ജോസ് ചാക്കോ,ഗോവിന്ദന്‍ നമ്പൂതിരി, മനു തെക്കേടത്ത്, അജേഷ് ചങ്ങനാശേരി, ഷിബു, ശ്രീരാജ്,നന്ദന തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ പങ്കെടുക്കാനാരുങ്ങുന്ന ചിത്രം 2025-ല്‍ തീയേറ്ററു കളില്‍ എത്തും.
ചായാഗ്രഹണം, സംവിധാനം - ജയിന്‍ ക്രിസ്റ്റഫര്‍,
പ്രൊഡ്യൂസര്‍ - മനോജ് ചെറുകര 
എഡിറ്റിംഗ്, കളറിംഗ് - വിജില്‍. എഫ്, എക്‌സ്, സംഗീതം- മധുലാല്‍ ശങ്കര്‍ 
ഗാനരചന: സെബാസ്റ്റ്യന്‍ ഒറ്റമശ്ശേരി 
ആര്‍ട്ട് - ദിലീപ് ചുങ്കപ്പാറ 
മേക്കപ്പ് - രാജേഷ് ജയന്‍ 
കോസ്റ്റും - മധു ഏഴo കുളം 
ബി. ജി. എം - റോഷന്‍ മാത്യു റോബി 
വി. എഫ്. എക്‌സ് - പോട്ട് ബെല്ലി 
ചീഫ് അസ്സോ. ഡയറക്ടര്‍ -സുധീഷ് കോശി 
അസ്സോ. ഡയറക്ടര്‍ - സതീഷ് നാരായണന്‍ 
അസിസ്റ്റന്റ് ഡയറക്ടര്‍ -വിനോദ് 
സൗണ്ട് മിക്‌സ് - ഷാബു ചെറുവക്കല്‍ 
പ്രെഡക്ഷന്‍കണ്‍ട്രോളര്‍ - രാജ്കുമാര്‍ തമ്പി 
പി. ആര്‍. ഓ - പി.ആര്‍. സുമേരന്‍ 
സ്റ്റില്‍സ് -കുമാര്‍.എം.പി.
പബ്ലിസിറ്റി ഡിസൈന്‍ -സന മീഡിയ
പി.ആര്‍.സുമേരന്‍
 

Read more topics: # കാടകം
kadakam jain christophe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES