Latest News

തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ തീവണ്ടി കൊടുക്കുന്നു.... അതിന് കഴിയാത്തവര്‍ കിറ്റ് കൊടുക്കുന്നു: ജോയ് മാത്യുവിന്റെ പരിഹാസ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
 തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ തീവണ്ടി കൊടുക്കുന്നു.... അതിന് കഴിയാത്തവര്‍ കിറ്റ് കൊടുക്കുന്നു: ജോയ് മാത്യുവിന്റെ പരിഹാസ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍

പ്പോള്‍ കേരളത്തില്‍ എല്ലായിടത്തും വന്ദേഭാരത് എക്സ്പ്രസിനെ കുറിച്ചാണ് ചര്‍ച്ച. കഴിഞ്ഞ ദിവസം ട്രെയിനിന്റെ ആദ്യ ഷെഡ്യൂളുകളെ കുറിച്ചുള്ള വിവരം പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം വന്ദേഭാരത് എക്സ്പ്രസിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഉയരുന്നത് .ഇതിനിടെ മുഖം നോക്കാതെ തന്റെ നിലപാടുകള്‍ ശക്തമായ ഭാഷയില്‍ തുറന്നു പറയുന്ന നടന്‍  ജോയ് മാത്യു പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്.

തിരഞ്ഞെടുപ്പ് വരുമ്പോള്‍ ചിലര്‍ ഒരു തീവണ്ടി കൊടുക്കുന്നു. അതിന് കഴിയാത്തവര്‍ ഒരു കിറ്റ് കൊടുക്കുന്നു- എന്നാണ് ജോയ് മാത്യു കുറിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ പരിഹസിച്ചു കൊണ്ടാണ് ജോയ് മാത്യു ഫെയ്സ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

വന്ദേഭാരത് ട്രെയ്നുമായി ബന്ധപ്പെട്ട് നടന്‍ ഹരീഷ് പേരടിയും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വാര്‍ത്തകളിലെ വേഗം വന്ദേഭാരതിന് ഭാവിയില്‍ ഉണ്ടാകുമെങ്കില്‍ വോട്ട് ചെയ്യാന്‍ തുടങ്ങിയത് മുതല്‍ ഇടതുപക്ഷത്തെ പിന്തുണച്ച താന്‍ ഇനി മുതല്‍ ബിജെപിക്ക് വോട്ട് ചെയ്യും എന്നായിരുന്നു ഹരീഷ് പേരടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

അതേസമയം, വന്ദേഭാരതിന്റെ രണ്ടാം ഘട്ട ട്രയല്‍ റണ്‍ ആരംഭിച്ചിരിക്കുകയാണ്. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാസര്‍കോട് വരെയാണ് രണ്ടാം ഘട്ട ട്രയല്‍ റണ്‍ നടത്തുന്നത്. ട്രെയ്ന്‍ സര്‍വ്വീസ് കാസര്‍കോട് വരെ നീട്ടിയ പശ്ചാതലത്തിലാണ് കാസര്‍കോട് വരെയുളള രണ്ടാം ഘട്ട ട്രയല്‍ റണ്‍.

Read more topics: # ജോയ് മാത്യു
joy mathews post on vande bharat train

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES