പല നായകന്‍മാരുമായി അഭിനയിക്കുന്നതില്‍ താനൊട്ടും കംഫര്‍ട്ട് അല്ലെന്ന് തെന്നിന്ത്യന്‍ താരം ജ്യോതിക.

Malayalilife
പല നായകന്‍മാരുമായി അഭിനയിക്കുന്നതില്‍ താനൊട്ടും കംഫര്‍ട്ട് അല്ലെന്ന് തെന്നിന്ത്യന്‍ താരം ജ്യോതിക.

സൂര്യ, അജിത്,മാധവന്‍ എന്നിവരൊഴികെ മറ്റ് പല നായകന്‍മാരുമായി അഭിനയിക്കുന്നതില്‍ താനൊട്ടും കംഫര്‍ട്ട് അല്ലെന്ന് തെന്നിന്ത്യന്‍ താരം ജ്യോതിക. ഒരു പാട് ചിത്രങ്ങളില്‍ താന്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കാട്രിന്‍ മൊഴിയിലെ നായകന്‍ വിദാര്‍ത്ഥിനൊപ്പം ജോലി ചെയ്യുന്നതില്‍ സംതൃപ്തയാണെന്നും ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജോ പറഞ്ഞു.

തുമാരി സുലുവിന്റെ തമിഴ് റീമേക്കായ കാട്രിന്‍ മൊഴിയാണ് പുതിയ ചിത്രം. റീമേക്ക് ചിത്രങ്ങളില്‍ അഭിനയിക്കുക എന്നത് വലിയ വെല്ലുവിളി നിറഞ്ഞതാണ്. പ്രത്യേകിച്ചും ഹിറ്റ് ചിത്രങ്ങളാണെങ്കില്‍ കൂടുതല്‍ നന്നായി അഭിനയിക്കാനുള്ള ഉത്തരവാദിത്തമുണ്ടാകും. തുമാരി സുലുവിന്റെ കാര്യത്തിലാണെങ്കില്‍ വിദ്യാ ബാലന്‍ തകര്‍ത്ത് അഭിനയിച്ച കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ചിത്രത്തില്‍ ഇടത്തരം കുടുംബത്തിലെ സാധാരണക്കാരിയ വിജയലക്ഷ്മി എന്ന വീട്ടമ്മയെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. എന്റെ അമ്മയും സൂര്യയുടെ അമ്മയും എന്റെ പല കഥാപാത്രങ്ങള്‍ക്കും പ്രചോദനമാകാറുണ്ട്. എങ്ങിനെ ബോള്‍ഡാകാം എന്നാണ് എന്റെ ഭര്‍തൃ മാതാവ് എന്നെ പഠിപ്പിച്ചിട്ടുള്ളത്. കുടുംബത്തിന്റെയും ബന്ധങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് എന്റെ അമ്മയും പഠിപ്പിച്ചു..ജ്യോതിക പറയുന്നു.

സൂര്യയുടെ അച്ഛന്‍ എന്റെ ഏറ്റവും നല്ല വിമര്‍ശകനാണ്. രണ്ടാം വരവിന് ശേഷമുള്ള എന്റെ ചിത്രങ്ങള്‍ അദ്ദേഹം തിയറ്ററില്‍ പോയി കാണാറുണ്ട്. സത്യസന്ധമായ പ്രതികരണമായിരിക്കും അദ്ദേഹം നല്‍കുന്നത്. ജ്യോതിക പറഞ്ഞു.

jothika tell- about not- comfortable- in acting some- actors

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES