വിവാഹം ജീവിതത്തെ തന്നെ വൈകാരികമായ തളര്‍ച്ചക്ക്  വഴിവയ്ക്കുന്ന ബുദ്ധിമുട്ടേറിയ ഘട്ടമായിരുന്നു; ജീവിതത്തില്‍ മുന്നോട്ട് പോകുന്നതിനായി ഞാന്‍ അധ്യായം അടച്ചു;  രണ്ട് വര്‍ഷം മാത്രം നീണ്ട ദാമ്പത്യം അവസാനിച്ചുവെന്ന് വ്യക്തമാക്കി നടി അപര്‍ണ വിനോദ്

Malayalilife
വിവാഹം ജീവിതത്തെ തന്നെ വൈകാരികമായ തളര്‍ച്ചക്ക്  വഴിവയ്ക്കുന്ന ബുദ്ധിമുട്ടേറിയ ഘട്ടമായിരുന്നു; ജീവിതത്തില്‍ മുന്നോട്ട് പോകുന്നതിനായി ഞാന്‍ അധ്യായം അടച്ചു;  രണ്ട് വര്‍ഷം മാത്രം നീണ്ട ദാമ്പത്യം അവസാനിച്ചുവെന്ന് വ്യക്തമാക്കി നടി അപര്‍ണ വിനോദ്

ണ്ടു വര്‍ഷം മാത്രം നീണ്ടുനിന്ന വിവാഹബന്ധം അവസാനിപ്പിക്കുന്നുവെന്ന് നടി അപര്‍ണ വിനോദ്. 2023 ഫെബ്രുവരിയിലായിരുന്നു കോഴിക്കോട് സ്വദേശിയായ റിനില്‍രാജുമായുള്ള അപര്‍ണയുടെ വിവാഹം. കൃത്യം രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് വിവാഹമോചനം സ്ഥിരീകരിച്ച് അപര്‍ണ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചത്.

ജീവിതത്തിലെ വലിയ മാറ്റത്തിന്റെ ഘട്ടത്തിലൂടെ കടന്നുപോവുകയാണെന്നും ആലോചിച്ചെടുത്ത തീരുമാനമാണെന്നും അപര്‍ണ പറയുന്നു. 
    
കുറിപ്പ് ഇങ്ങനെ: ജീവിതത്തിലെ വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെ ഞാന്‍ കടന്നുപോകുന്ന കാര്യം നിങ്ങളെ അറിയിക്കുകയാണ്. വളരെയധികം ആലോചിച്ച ശേഷം എന്റെ വിവാഹം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു, ഇത് എളുപ്പമുള്ള തിരഞ്ഞെടുപ്പായിരുന്നില്ല, പക്ഷേ മുന്നോട്ടു വളരാനും എന്നിലെ മുറിവുകള്‍ സുഖപ്പെടാനും ഇത് ശരിയായ ഒന്നാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ വിവാഹം ജീവിതത്തെ തന്നെ വൈകാരികമായ തളര്‍ച്ചയ്ക്കു വഴിവയ്ക്കുന്ന ഏറെ ബുദ്ധിമുട്ടേറിയ ഒരു ഘട്ടമായിരുന്നു, അതിനാല്‍ ജീവിതത്തില്‍ ഇനി മുന്നോട്ട് പോകുന്നതിനായി ഞാന്‍ ആ അധ്യായം അടച്ചു.

ഈ സമയത്ത് എനിക്ക് ലഭിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ നന്ദിയുള്ളവളാണ്. ഇനി മുമ്പോട്ടുള്ള യാത്ര പ്രതീക്ഷയോടെയും പോസിറ്റീവോടെയും സ്വീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.''-അപര്‍ണയുടെ വാക്കുകള്‍.

2015ല്‍ പുറത്തിറങ്ങിയ ഞാന്‍ നിന്നോട് കൂടെയാണ് എന്ന സിനിമയിലൂടെ അപര്‍ണ അഭിനയരംഗത്തെത്തി. ആസിഫ് അലിയുടെ കോഹിനൂരിലാണ് ആദ്യമായി നായികയാകുന്നത്. വിജയ് ചിത്രം ഭൈരവിയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. 2021ല്‍ റിലീസ് ചെയ്ത നടുവന്‍ ആണ് അപര്‍ണ അവസാനം പ്രത്യക്ഷപ്പെട്ടത്

aparna vinod announces seperate

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES