മലയാള സിനിമയിലെ ഇതിഹാസം, സംവിധായകന്‍ ജോഷിക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്ന് നടന്‍ ജോജു ജോര്‍ജ്. കഴിഞ്ഞ ദിവസമായിരുന്നു ജോഷിയുടെ പിറന്നാള്‍. ജോഷിയോടൊപ്പമുള്ള തന്റെ ഒരു പുതിയ ഫോട്ടോ പങ്കുവച്ചാണ് സോഷ്യല്‍ മീഡിയയില്‍ ജോജു ആശംസകള്‍ കുറിച്ചത്. ഒപ്പം കല്യാണി പ്രിയദര്‍ശനെയും കാണാം. ജോഷിയുടെ സംവിധാനത്തില്‍ ജോജുവും കല്യാണിയും പ്രധാന വേഷങ്ങളിലെത്തുന്ന 'ആന്റണി'യുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് ചിത്രം.
ആന്റണി'യ്ക്കു വേണ്ടി വമ്പന്‍ മേക്കോവറിലാണ് ജോജു എത്തുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ഈ ചിത്രം മാസ് ആക്ഷന്‍ ത്രില്ലറാണ്. നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, എന്നിവര്‍ക്കൊപ്പം ആശ ശരത്തും ആന്റണിയില്‍ എത്തുന്നു.