Latest News

ജിന്റോ ഇനി സിനിമയിലേക്ക് : ബാദുഷാ പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രത്തില്‍ നായകനായി ബിഗ് ബോസ് വിജയി ജിന്റോ 

Malayalilife
 ജിന്റോ ഇനി സിനിമയിലേക്ക് : ബാദുഷാ പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രത്തില്‍ നായകനായി ബിഗ് ബോസ് വിജയി ജിന്റോ 

ജീവിത പ്രതിസന്ധികളില്‍ നിന്ന് തന്റെ കഠിനമായ പ്രവര്‍ത്തനത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ വ്യക്തിയാണ് ജിന്റോ. പ്രശസ്ത റിയാലിറ്റി ഷോയായ  ബിഗ് ബോസിന്റെ ഈ വര്‍ഷത്തെ വിജയിയായി ഈ സാധാരണക്കാരനെ പ്രേക്ഷകര്‍ വിജയിപ്പിച്ചിരുന്നു. ഇപ്പോഴിതാ ബാദുഷാ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ നായക നിരയിലേക്ക് ജിന്റോ എത്തുകയാണ്. ബാദുഷാ പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലിലെ ഈഗോ ടാക്‌സ് എന്ന പരിപാടിയില്‍  ജിന്റോ നല്‍കിയ അഭിമുഖത്തിനിടയില്‍ നിര്‍മ്മാതാവായ ബാദുഷയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

ഒരു സാധാരണക്കാരന്റെ കഥ, നല്ലൊരു പ്രമേയം ദീപു ചന്ദ്രന്‍ എന്ന എഴുത്തുകാരന്‍ എന്നോട് വന്നു പറയുകയും ആ കഥ എനിക്കിഷ്ടപ്പെടുകയും ചെയ്തു. മൂന്നു നായകന്മാര്‍ ഉള്ള ചിത്രത്തിലെ മറ്റു നായകന്മാരുടെ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും ബാദുഷ പറഞ്ഞു. റിലീസിന് തിയേറ്ററുകളിലേക്കെത്താന്‍ പോകുന്ന ഇന്ദിര എന്ന ചിത്രം സംവിധാനം ചെയ്ത വിനു വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാദുഷാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍. എം. ബാദുഷയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Read more topics: # ജിന്റോ
jinto to star in lead role

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES