പ്രശസ്ത ടെലിവിഷന്‍-ചലച്ചിത്രതാരമാണ് ജയന്‍ ചേര്‍ത്തല.ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഇപ്പോളിതാ താരം രവീന്ദ്ര ജയന്‍ എന്ന പേരില്‍ സംവിധായകനാവാന്‍ ഒരുങ്ങുന്നു.വിന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയിലേക്ക് നായികയെയും മറ്റു നടീനടന്‍മാരെയും കാസ്റ്റിംഗ് കോളിലൂടെ തേടുന്നു.
രണ്ടായിരത്തിന്റെ ആദ്യകാലത്ത് മിനിസ്‌ക്രീനില്‍ ശബ്ദമായും അഭിനേതാവായും നിറഞ്ഞുനിന്ന ജയന്‍ ഇപ്പോള്‍ സിനിമയിലാണ് സജീവം.ചന്ദ്രാേത്സവം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത
്.പ്രജാപതി, പരുന്ത്, ഇന്നത്തെ ചിന്താവിഷയം, രൗദ്രം, കിംഗ് ആന്റ് ദ കമ്മിഷണര്‍, അച്ചായന്‍സ്, മധുര രാജ, പത്തൊമ്പതാം നൂറ്റാണ്ട് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. കള്ളനും ഭഗവതിയും എന്ന ചിത്രം ആണ് അവസാനം റിലീസ് ചെയ്തത്.