അന്തരിക്ഷ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും മുന്‍ സിനിമാ താരവുമായ ജയലളിതയുടെ ജീവിതം വെള്ളിത്തരയിലെത്തുന്ന ചിത്രത്തില്‍ ജയലളിതായി എത്തുന്നത് മലായാളികളുടെ സ്വന്തം നിത്യാ മേനോന്‍. ജയലളിതയുടെ ജീവിതം പ്രമേയമാക്കി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സംവിധായകന്‍ എ.ആര്‍ മുരുഗദോസ് ആണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. അമേരിക്കന്‍ സെനറ്റംഗവും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവുമായ ഹിലരി ക്ലിന്റണ്‍ ജയലളിതയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഉള്‍പ്പെടുത്തിയാണ് ഫസ് ലുക്ക് പുറത്തിറക്കിയിരിക്കുന്നത്.
നേരത്തേ വരലക്ഷ്മി അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നിത്യ മേനോന്‍ ജയലളിതയെ അവതരിപ്പിക്കുമെന്ന് സംവിധായിക പ്രിയദര്‍ശിനി വെളിപ്പെടുത്തിയിരുന്നു. സംവിധായകന്‍ മിഷ്‌ക്കിന്റെ അസോസിയേറ്റായ പ്രിയദര്‍ശിനിയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ദ അയേണ്‍ ലേഡി എന്നാണ് ചിത്രത്തിന്റെ പേര്.
ജയലളിതയുടെ ജന്മവാര്‍ഷിക ദിനത്തില്‍ ഫസ്റ്റ്ലുക്ക് പുറത്തിറക്കുമെന്നായിരുന്നു പ്രിയദര്‍ശിനി നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ എ.എല്‍ വിജയിന്റെ സംവിധാനത്തില്‍ മറ്റൊരു ബയോപിക് ഒരുങ്ങുന്ന സാഹചര്യത്തിലാണ് പ്രിയദര്‍ശിനി ചിത്രത്തിന്റെ ജോലികള്‍ വളരെ പെട്ടന്നു തന്നെ ആരംഭിച്ചത്.