ജയ ജയ ജയ ഹേ സിനിമയിലെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; നിര്‍ണ്ണായക തീരുമാനവുമായി അണിയറപ്രവര്‍ത്തകര്‍ രംഗത്ത്

Malayalilife
ജയ ജയ ജയ ഹേ സിനിമയിലെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; നിര്‍ണ്ണായക തീരുമാനവുമായി അണിയറപ്രവര്‍ത്തകര്‍ രംഗത്ത്

ബേസില്‍ ജോസഫിന്റെയും ദര്‍ശന രാജേന്ദ്രന്റെയും ചിത്രമായ  'ജയ ജയ ജയ ജയ ഹേ തിയേറ്ററില്‍ തിയറ്ററുകളില്‍ വന്‍ വിജയം നേടുകയാണ്. വന്‍ താരനിരയോ പ്രീ റിലീസ് പബ്ലിസിറ്റിയോ ഒന്നുമില്ലാതെ സിനിമാപ്രേമികളുടെ മനസില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം. കേരളത്തില്‍ വളരെ മികച്ച  ഓപ്പണിങ് നേടിയ സിനിമ രണ്ട് ദിവസംകൊണ്ട്  2.5 കോടി രൂപ കളക്ട് ചെയ്തിരുന്നു. കേരളത്തില്‍ 150 സ്‌ക്രീനുകളിലാണ് ചിത്രം  റിലീസ് ചെയ്തത്. എന്നാല്‍ പ്രേക്ഷക ശ്രദ്ധ കൂടിയതോടെ സ്‌ക്രീനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് 180 ആക്കുകയായിരുന്നു.

പുതിയതായി വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സിനിമയിലെ ചില  ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ പരാതി കൊടുത്തിരിക്കുകയാണ് 'ജയ ജയ ജയ ജയ ഹേ' അണിയറപ്രവര്‍ത്തകര്‍. ഷമീര്‍ എസ്‌കെപി എന്ന സോഷ്യല്‍ മീഡിയ പ്രൊഫൈലിന് എതിരെയാണ് അണിയറപ്രവര്‍ത്തകര്‍ പരാതി നല്‍കിയിരിക്കുന്നത്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന്റെ ഭാഗങ്ങളൊക്കെയും ഇയാള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിനാലാണ് ഇത്തരമൊരു നടപടിയിലേക്ക് അണിയറ പ്രവര്‍ത്തകര്‍ നീങ്ങുന്നത്.. കേരള സൈബര്‍ പൊലീസ്, എറണാകുളം സൈബര്‍ സെല്‍, തിരുവനന്തപുരം ഹൈടെക് സെല്‍ എന്നീ മേഖലകളിലേക്കാണ്  പരാതി മെയില്‍ ചെയിതിരിക്കുന്നതെന്ന് അണിറപ്രവര്‍ത്തകര്‍ അറിയിച്ചു. ഫ്രൊഫൈലില്‍ ഉണ്ടായിരുന്ന മുപ്പത് റീല്‍സും  ഫൊഫൈലിന്റെ ഉടമയുടെ പേരും ഫോണ്‍ നമ്പറും സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ടെന്നും അണിറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ജീത്തു ജോസഫ് ചിത്രമായ 'കൂമന്‍', ശ്രീനാഥ് ഭാസിയുടെ ചിത്രമായ 'ചട്ടമ്പി' എന്നീ സിനിമകളുടെ ഭാഗങ്ങളും ഇയാള്‍ പ്രചരിപ്പിച്ചാതായി സൂചനയുണ്ട്.

ഒക്ടോബര്‍ 28 ന് കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന്റെ  ജിസിസി ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളിലെ റിലീസും ഇതേ ദിവസം തന്നെയിരുന്നു. ആദ്യ ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം തിയറ്ററുകളില്‍ കാണികളെ നിറച്ചു. കേരളത്തില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടത് 150 തിയറ്ററുകളില്‍ ആയിരുന്നെങ്കില്‍ രണ്ടാം വാരത്തിലേക്ക് എത്തുമ്പോള്‍ തിയറ്ററുകളുടെ എണ്ണം 180 ആയി വര്‍ധിപ്പിക്കുകയാണ് ഉണ്ടായത്.  ചിത്രത്തിന്റെ റെസ്റ്റ് ഓഫ് ഇന്ത്യ റിലീസ് തീയതി നേരത്തെ തന്നെ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. നവംബര്‍ 11 ന്് ചിത്രം കേരളത്തിന് പുറത്ത് മറ്റു സംസ്ഥാനങ്ങളില്‍ പ്രദര്‍ശനത്തിന് എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരുന്നത്. ഈ വാരാന്ത്യത്തിലും അടുത്ത വാരത്തിലുമായി ഇനിയും പല രാജ്യങ്ങളിലും ചിത്രം പുതുതായി പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു. മികച്ച മൗത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രം കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് എത്തുന്നതോടെ കളക്ഷനില്‍ കാര്യമായ മുന്നേറ്റം ഉണ്ടാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

jaya jaya jaya hey movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES