ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാന്‍വി കപൂറിന്റെ ഏറ്റവും പുതിയ ചിത്രം 'മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി' റിലീസിനോടടുക്കുകയാണ്. രാജ്കുമാര്‍ റാവുവും ചിത്രത്തില്‍ ജാന്‍വിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്രിക്കറ്റ് പ്രമേയമാവുന്ന ചിത്രം മെയ് 21 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷനിടെ ജാന്‍വി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
തന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ജാന്‍വി കപൂര്‍. ഒരിക്കല്‍ വീട്ടുകാര്‍ അറിയാതെ താന്‍ ഒരു പയ്യനെ മുറിയിലേക്ക് കയറ്റിയെന്നും എന്നാല്‍ തന്റെ പിതാവ് ബോണി കപൂര്‍ അത് കയ്യോടെ പൊക്കിയെന്നും ജാന്‍വി കപൂര്‍ പറയുന്നു.
സംഭവം സിസിടിവിയില്‍ കണ്ട ജാന്‍വിയുടെ അച്ഛന്‍ ബോണി കപൂര്‍, മുറിയുടെ ജനലില്‍ ഗ്രില്‍ ഇട്ടു കവര്‍ ചെയ്തു എന്നും ജാന്‍വി കൂട്ടിച്ചേര്‍ത്തു.
ഞാന്‍ ഒരു പയ്യനെ അകത്തേക്ക് കടത്തി, മുന്‍വാതിലില്‍ വഴി പുറത്തേക്ക് പോയാല്‍ പ്രശ്‌നമാണ് എന്ന് തോന്നി, അത് കൊണ്ട് ഞാന്‍ അവനോടു പറഞ്ഞു ജനല്‍ വഴി പുറത്തേക്ക് ചാടാന്‍. എന്റെ കാര്‍ താഴെ ഉണ്ടായിരുന്നു. അതൊരു ഉയരമുള്ള കാറായിരുന്നു - ലെക്‌സസ്. അതു കൊണ്ട് കാറിലേക്ക് ചാടി മറിഞ്ഞു വീണാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. അവന്‍ അങ്ങനെ തന്നെ ചെയ്തു. എന്തായാലും അച്ഛന്‍ അത് സിസിടിവി ക്യാമറയില്‍ കണ്ടു. അത് കഴിഞ്ഞപ്പോള്‍ ആണ് അദ്ദേഹം മുറിയുടെ പുറത്ത് ഗ്രില്‍ വെച്ചത്, ഇനി ആര്‍ക്കും ചാടാനും പുറത്തുപോകാനും കഴിയില്ല.'
ആ പയ്യന്‍ ജനാലയില്‍ നിന്ന് കാറിലേക്ക് ചാടുന്ന സമയത്ത് ഡ്രൈവര്‍ കാറിനുള്ളില്‍ ഇരിക്കുകയായിരുന്നു എന്നത് താന്‍ തിരിച്ചറിഞ്ഞില്ല എന്നും ജാന്‍വി കൂട്ടിച്ചേര്‍ത്തു. മുറിയില്‍ നിന്ന് ചാടിപ്പോയ ആണ്‍കുട്ടിയുടെ പേര് താരം പറഞ്ഞില്ല.
2018-ല്‍ പുറത്തിറങ്ങിയ 'ദഡക്ക്' എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ തുടക്കം. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, റൂഹി, മിലി തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയപ്രകടനമാണ് താരം കാഴ്ചവെച്ചത്