ജമീലാന്‍റെ പൂവന്‍കോഴി ചിത്രീകരണം പൂര്‍ത്തിയായി

Malayalilife
topbanner
ജമീലാന്‍റെ പൂവന്‍കോഴി ചിത്രീകരണം പൂര്‍ത്തിയായി

വാഗതനായ ഷാജഹാന്‍ സംവിധാനം ചെയ്യുന്ന ജമീലാന്‍റെ  പൂവന്‍കോഴി ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയായി.നര്‍മ്മരസങ്ങളായ ജീവിതമുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കി നമുക്ക് ചുറ്റും നടക്കുന്ന സാമൂഹിക പ്രശ്നങ്ങളെ വെള്ളിത്തിരയിലെത്തിക്കുന്ന ജമീലാന്‍റെ പൂവന്‍കോഴി താമസിയാതെ തിയേറ്ററിലെത്തും. ഇത്ത പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഫസല്‍ കല്ലറയ്ക്കല്‍, നൗഷാദ് ബക്കര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. എറണാകുളം പശ്ചിമകൊച്ചിയുടെ സാമൂഹിക പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്.

അവിടെയൊരു കോളനിയിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതപ്രശ്നങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.ഈ സിനിമ  ഇപ്പോള്‍ നമുക്ക് ചുറ്റും നടക്കുന്ന ചില സാമൂഹിക പ്രശ്നങ്ങളിലേക്കും വിരല്‍ചൂണ്ടുന്നു. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളിലായി രണ്ട് ഷെഡ്യൂളിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വളരെ സിംപിളായി കഥ പറയുന്നതാണ് ജമീലാന്‍റെ പൂവന്‍കോഴിയുടെ വ്യത്യസ്തത. ഒരു കോളനിയുടെ പശ്ചാത്തലത്തില്‍ ഒരു അമ്മയുടെയും മകന്‍റെയും കഥ പറയുന്ന ഈ സിനിമ കേവലം കുടുംബകഥ മാത്രമല്ല അതിനുമപ്പുറം വളരെ ഗൗരവമായ ചില പ്രശ്നങ്ങളിലേക്കും കഥ നീണ്ടുപോകുകയാണ്.

കോമഡിക്ക് ഏറെ  പ്രാധാന്യമുള്ള ഒരു ഫാമിലി എന്‍റര്‍ടെയ്നര്‍ കൂടിയാണ് ജമീലാന്‍റെ പൂവന്‍കോഴി. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൂടെ കടന്നുവന്ന പ്രിയതാരം മിഥുന്‍ നളിനിയാണ് ചിത്രത്തിലെ നായകന്‍. പുതുമുഖതാരം അലീഷയാണ് നായിക. ഏറെക്കാലത്തിന് ശേഷം ജമീല എന്ന കഥാപാത്രത്തിലൂടെ ബിന്ദു പണിക്കര്‍ ഈ ചിത്രത്തിലൂടെ മടങ്ങിവരുകയാണ്. കുബളങ്ങി നൈറ്റ്സില്‍ ഏറെ ശ്രദ്ധേയമായ വേഷം ചെയ്ത സൂരജ് പോപ്പ്സ് ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. സമീപകാലത്ത് ഏറെ പ്രേക്ഷകശ്രദ്ധ നേടിയ തീവണ്ടിയിലെ നിഴല്‍നായകവേഷം ചെയ്ത മിഥുന്‍ ആദ്യമായി നായകനാകുന്നു എന്നതും  ജമീലാന്‍റെ  പൂവന്‍കോഴിയുടെ മറ്റൊരു  പ്രത്യേകതയാണ്. ആക്ഷനും സംഗീതവും, നര്‍മ്മ രസങ്ങളും ഏറെയുള്ള ചിത്രം പ്രേക്ഷകരെ രസിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല.  


മിഥുന്‍ നളിനി, അലീഷ, ബിന്ദു പണിക്കര്‍, നൗഷാദ് ബക്കര്‍, സൂരജ് പോപ്പ്സ്, നിഥിന്‍ തോമസ്, അഞ്ജന അപ്പുക്കുട്ടന്‍, കെ ടി എസ് പടന്നയില്‍ ,പൗളി വില്‍സണ്‍, മോളി, ജോളി, തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ബാനര്‍ - ഇത്ത പ്രൊഡക്ഷന്‍സ്, സംവിധാനം-  ഷാജഹാന്‍, നിര്‍മ്മാണം - ഫസല്‍ കല്ലറയ്ക്കല്‍, നൗഷാദ് ബക്കര്‍,  കഥ-തിരക്കഥ-സംഭാഷണം - ശ്യാം മോഹന്‍, ഷാജഹാന്‍, ക്യാമറ - വിശാല്‍ വര്‍ഷ, ഫിറോസ്കി, മെല്‍വിന്‍, വസ്ത്രാലങ്കാരം - ഡോണ, മേക്കപ്പ് - സുധീഷ്, ആര്‍ട്ട് -സത്യന്‍, സംഘട്ടനം- അഷ്റഫ് ഗുരുക്കള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, പി.ആര്‍.ഒ - പി.ആര്‍. സുമേരന്‍, എന്നിവരാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്

jamilante poovankozhi movie location pics

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES