Latest News

സാരിക്കച്ചവടമടക്കം ബിസിനസ്; സുധിയെ വിറ്റു കഞ്ഞി കുടിക്കേണ്ട കാര്യം ഇല്ല; ആദ്യ ശമ്പളം നൂറു രൂപ;  ഇപ്പോള്‍ ലക്ഷങ്ങള്‍ പ്രതിഫലം; 33ന്റെ ചെറുപ്പത്തില്‍ തന്നെ സമ്പാദിക്കാന്‍ പഠിച്ച താരം ലക്ഷ്മി നക്ഷത്രയുടെ വിശേഷങ്ങളിങ്ങനെ

സാബു ചുണ്ടക്കാട്ടില്‍
 സാരിക്കച്ചവടമടക്കം ബിസിനസ്; സുധിയെ വിറ്റു കഞ്ഞി കുടിക്കേണ്ട കാര്യം ഇല്ല; ആദ്യ ശമ്പളം നൂറു രൂപ;  ഇപ്പോള്‍ ലക്ഷങ്ങള്‍ പ്രതിഫലം; 33ന്റെ ചെറുപ്പത്തില്‍ തന്നെ സമ്പാദിക്കാന്‍ പഠിച്ച താരം ലക്ഷ്മി നക്ഷത്രയുടെ വിശേഷങ്ങളിങ്ങനെ

വതാരകയായാണ് ലക്ഷ്മി നക്ഷത്ര ശ്രദ്ധ നേടുന്നത്. പിന്നീട്  തന്റെ വിശേഷങ്ങളും വര്‍ത്തമാനങ്ങളുമായി സോഷ്യല്‍മീഡിയ വഴി ലക്ഷ്മിയും കളം നിറഞ്ഞു. മറ്റുള്ളവരെ പോലെ വിവാദ വിഷയങ്ങളില്‍ നിന്നും ലക്ഷ്മിക്കും ഒഴിഞ്ഞുമാറാനായില്ല. അഥവാ ചില വിവാദങ്ങള്‍ അവരുടെ വിപണി മൂല്യം കൂട്ടാനും കാരണമാക്കി.

അടുത്തിടെ അന്തരിച്ച സുധി എന്ന മിമിക്രി കലാകാരന്റെ മരണത്തില്‍ വരെ ലക്ഷ്മി വീഡിയോ ചെയ്തു പണം സമ്പാദിച്ചെന്ന ആരോപണമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തിയത്. അടുത്തിടെ ഒരു പുത്തന്‍ കാര്‍ വാങ്ങിയപ്പോഴും സോഷ്യല്‍ മീഡിയ ഈ ആരോപണവുമായി എത്തി. ഇത്തരം കാര്യങ്ങള്‍ക്കുള്ള മറുപടിയാണ് ലക്ഷ്മി നക്ഷത്ര പങ്കുവയ്ക്കുന്നത്. ഓണക്കാലത്തെ സ്റ്റേജ് ഷോ പരിപാടിയുമായി ബന്ധപ്പെട്ടാണ് ലക്ഷ്മി യുകെയില്‍ എത്തിയപ്പോഴാണ് ലക്ഷ്മി വിവാദങ്ങളോട് പ്രതികരിച്ചത്.

പത്താംക്ലാസ് പഠന ശേഷമാണ് ഒരു ഐസ് ബ്രെക്കിങ് പോലുള്ള ചേഞ്ച് ജീവിതത്തില്‍ ഉണ്ടായതെന്ന് താരം പറയുന്നു. ഒരു ലോക്കല്‍ ചാനലില്‍ അവതാരക ആകുവാന്‍ താല്‍പര്യമുള്ളവര്‍ ബയോഡാറ്റ നല്‍കുക എന്ന പേരില്‍ ഒരു സ്‌ക്രോള്‍ പോകുന്നത് കണ്ട് നല്‍കുകയും, തുടര്‍ന്ന് ഇതേ ലോക്കല്‍ ചാനലില്‍ ജില്ലാ തലത്തില്‍ വരെ അവതാരക ആയി എത്തുവാനും അവസരം ലഭിച്ചു. എന്റെ ആദ്യ പ്രതിഫലം 100 രൂപ ആയിരുന്നു. എല്ലാ ഞായറാഴ്ചകളിലും പാട്ടുകള്‍ പാടി ചോദ്യം ചോദിക്കുക ആയിരുന്നു ആദ്യ പരിപാടി. ആദ്യം ഒരു പാട്ടുകാരി ആയിരുന്നു. ആദ്യം തന്നെ ലൈവ് ആയിട്ടായിരുന്നു പരിപാടിയുടെ തുടക്കം.

പിന്നീട് കൈരളി വി ചാനലിലും പിന്നീട് പട്ടുറുമാല്‍ എന്ന പേരില്‍ മാപ്പിളപ്പാട്ടുകളുടെ അവതാരകയായി കൈരളി ടി വിയിലും എത്തി. ഇതിനു സ്റ്റേറ്റ് അവാര്‍ഡും കിട്ടി. അതിനുശേഷം മൈലാഞ്ചി എന്ന പേരില്‍ ഒരു പരിപാടിയുമായി ഏഷ്യാനെറ്റില്‍ എത്തി. അതിനു ശേഷമാണ് ഫ്ളവേഴ്സില്‍ ടമാര്‍ പടാര്‍ എന്ന പരി പാടിയിലൂടെയിപ്പോള്‍ സ്റ്റാര്‍ മാജിക്കില്‍ എത്തിനില്‍ക്കുന്നത്. പല അവതാരകര്‍ മാറിയെത്തിയ ഈ പരിപാടിയില്‍ പതിനെട്ടാമത്തെ അവതാരകയാണ് ഞാന്‍ എത്തിയത്. അത് ഇന്നും തുടരുന്നു.

ഒരു ചെറിയ തമാശ പോലും പറയാന്‍ അറിയാത്ത ഞാന്‍ ദൈവാനുഗ്രഹം കൊണ്ടാണ് ഇവിടെയെത്തി നില്‍ക്കുന്നത്. ചെറുപ്പം മുതല്‍ പാട്ടുകള്‍ പാടുമായിരുന്നു. കലാതിലകം വരെ ആയിട്ടുണ്ട്.

തോപ്പില്‍ ജോപ്പന്‍ എന്ന ഒരു സിനിമയുമായി ബന്ധപ്പെട്ടു മമ്മൂക്കയുമായുള്ള ഒരു ഇന്റര്‍വ്യൂ എടുത്തായിരുന്നു ടിവിയിലേക്കുള്ള തുടക്കം. അതിനുശേഷം ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ എന്ന ഒരു അവാര്‍ഡ് നൈറ്റ് അവതാരകയായി എത്തി, അതിനുശേഷം ആണ് ചാനലില്‍ ടമാര്‍ പടാര്‍ എന്ന പരിപാടിയില്‍ എത്തിയത്. ആദ്യം വിളിച്ചപ്പോള്‍ ഖത്തറില്‍ ഒരു പരിപാടിയില്‍ ആയിരുന്നു. രണ്ടാമത് വിളിക്കുമ്പോള്‍ ഏഷ്യാനെറ്റുമായി ഒരു കോണ്‍ട്രാക്ടറില്‍ ആയിരുന്നു. മൂന്നാമത് വിളിക്കുമ്പോള്‍ ഞാന്‍ ജോണ്ടിസ് വന്ന് ഐസിയുവില്‍ ആയിരുന്നു. പിന്നെ ദൈവാനുഗ്രഹം കൊണ്ട് അവര്‍ നാലാമത് വിളിച്ചപ്പോള്‍ ആണ് അവസരമൊത്തുവന്നത്. ഇപ്പോള്‍ ചാനല്‍ ഫാമിലി അംഗം പോലെയാണ്.

ഫ്ളവേഴ്സില്‍ സ്റ്റാര്‍ മാജിക് ഉള്ളടത്തോളം കാലം അതുമായി ചേര്‍ന്ന് മുന്നോട്ട് പോകണം. ഒപ്പം അത്യാവശ്യം ഇനാഗുറേഷന്‍സ്, ഒപ്പം സ്റ്റേജ് ഷോസ് ഒക്കെയായി ജീവിതം അടിപൊളിയായിട്ട് മുന്നോട്ടുപോകുന്നു. 

സുധിയെ വിറ്റ് കാശാക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച് താരം പറഞ്ഞത് ഇങ്ങനെയാണ്. സത്യം പറഞ്ഞാല്‍ ഒരു വിഷമവും ഇല്ല. കാരണം നമ്മള്‍ എന്താണ് ചെയ്യുന്നതെന്ന് നമ്മുടെ ഫാമിലിക്കും അതുപോലെ സുധിച്ചേട്ടന്റെ ഭാര്യക്കും കുട്ടികള്‍ക്കും അറിഞ്ഞാല്‍ മതിയല്ലോ. ഞാന്‍ എന്താണെന്നുള്ളത് ഇത്ര കാലമായിട്ടും അവര്‍ക്കറിയാം.അവരു തന്നെയാണ് പല ഇന്റര്‍വ്യൂകളിലും ഞാന്‍ എന്താണ് അവര്‍ക്കെന്ന് അവര്‍ പല തവണ പറഞ്ഞിട്ടുണ്ട്. ഞാനും സുധിച്ചേട്ടനുമാണ് ടമാര്‍ പാടാറില്‍ ഫുള്‍ അറ്റന്‍ഡന്‍സ് ഉള്ള രണ്ടുപേര്‍.

ബാക്കി എല്ലാവരും ഇടക്ക് ലീവ് എടുത്തിട്ടുണ്ട്. ഞങ്ങള്‍ രണ്ടുപേരും ആ സ്‌കൂള്‍ മുടക്കിയിട്ടില്ല. ഇന്ന് അദ്ദേഹം ഇല്ല. ഞാന്‍ മാത്രമേയുള്ളൂ. എന്നെ ഫ്ലോറില്‍ ചിന്നു എന്ന് വിളിച്ചിരുന്ന ഏക വ്യക്തി സുധിച്ചേട്ടനാണ്. ആ ബന്ധം അന്നു മുതല്‍ എങ്ങനെയായിരുന്നോ, ഇന്നും അതില്‍ കൂടുതല്‍ ഞാന്‍ ആ കുടുംബത്തെ ചേര്‍ത്തുപിടിച്ചിട്ടേയുള്ളൂ. പിന്നെ പറയുന്നവര്‍ക്ക് എന്തുവേണമെങ്കിലും പറയാം. അവര്‍ എന്ത് വേണമെങ്കിലും പറയട്ടെ, അല്ലെങ്കില്‍ ചെയ്തു കാണിക്കട്ടെ.

ആളുകള്‍ക്ക് ഒരു വിചാരം ഉണ്ട് നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കണ്ടന്റ് ഇട്ടാല്‍ കോടികള്‍ നമുക്ക് കിട്ടും എന്നാണ്. അത്യാവശ്യം സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവര്‍ക്കറിയാം എത്ര കിട്ടുമെന്ന്. ഇന്ന് സുധി ചേട്ടനെ വിറ്റു കഞ്ഞി കുടിക്കേണ്ട സാഹചര്യം എനിക്കില്ല. നാളെ എന്താവുമെന്ന് എനിക്കറിയില്ല. പിന്നെ ഇന്നത്തെ കാലത്തു നല്ല കാര്യങ്ങള്‍ ചെയ്താല്‍ നമ്മുക്ക് എയറിലേക്ക് പോകാം. മോശമായതെങ്കില്‍ അടിപൊളി എന്നാവും.

കാര്‍ ഇന്ന് ബുക്ക് ചെയ്താല്‍ ഒരിക്കലും അടുത്ത ദിവസം കിട്ടില്ല. എന്തൊക്കെ ആയാലും സുധിച്ചേട്ടന്‍ ഹാപ്പിയാണ്. ഞാന്‍ അന്നുമുതല്‍ ഇന്നുവരെ ആ കുടുംബത്തെ ചേര്‍ത്തു പിടിച്ചിട്ടുണ്ട്. സുധിച്ചേട്ടന്റെ സന്തോഷം മാത്രം മതിയെനിക്ക്. അവരുടെ ചിന്നുക്കുട്ടിയായി ഞാന്‍ ഇപ്പോഴും അവര്‍ക്കൊപ്പമുണ്ട്.

സുധിച്ചേട്ടന്‍ മരണവിവരം അറിഞ്ഞതിനെക്കുറിച്ചും താരം പങ്ക് വച്ചു. അമ്മയുടെ വീട് കൊടുങ്ങല്ലൂരാണ്. ഞാന്‍ രാവിലെ കിടന്നുറങ്ങുമ്പോള്‍ അതിരാവിലെ അമ്മക്ക് ഒരു ഫോണ്‍ കാള്‍ എത്തുകയാണ്. അവിടെയൊരു ആക്സിഡന്റ് ഉണ്ടായതായും കൊല്ലം സുധി, ബിനു അടിമാലി ഇവരൊക്കെ ഉണ്ടായിരുന്നെന്നും അതില്‍ സുധിയുടെ നില അപകടകരമെന്നുമൊക്കെ.

പിന്നെ സുധിച്ചേട്ടന്റെ മരണവര്‍ത്തയും എത്തി. അപ്പോഴും എനിക്ക് ആശുപത്രില്‍ എത്തി സുധിച്ചേട്ടനെ കാണാന്‍ പറ്റി, കൊടുങ്ങല്ലൂരില്‍ നിന്നും പോസ്റ്റുമോര്‍ട്ടം പറ്റാതെ തൃശൂരില്‍ എത്തി. അവര്‍ അടക്കുന്നതിന് മുന്‍പ് എനിക്ക് ആശുപത്രിയില്‍ എത്തി സുധിച്ചേട്ടനെ വീണ്ടും കാണുവാന്‍ സാധിച്ചു. ഡോക്ടര്‍ എനിക്കുവേണ്ടി വെയിറ്റ് ചെയ്തു. സുധിച്ചേട്ടനെ അവസാനമായി കണ്ടപ്പോള്‍ ഇപ്പോഴും കാണുന്നപോലെ സുധിച്ചേട്ടന്‍ ചിരിച്ചു കിടക്കുന്നതാണ് കണ്ടത്. അവസാനം കാലുതൊട്ട് അനുഗ്രഹം വാങ്ങിയിട്ടാണ് ഞാന്‍ അവിടെനിന്നും ഇറങ്ങിയത്. നമുക്കൊക്കെ പല മുഖങ്ങള്‍ ഉണ്ടാവും എന്നാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ഞാന്‍ സുധിച്ചേട്ടന്റെ ചിരിച്ച മുഖം മാത്രമേ കണ്ടിട്ടുള്ളുവെന്നും താരം വ്യക്തമാക്കി.

അച്ഛന്‍ 33 വര്‍ഷമായി ഖത്തറില്‍ ആയിരുന്നു. അവിടെ സിവില്‍ റിലേറ്റഡ് ആയിട്ടുള്ള ഒരു പ്രൊഫഷന്‍ ആയിരുന്നു. ഇപ്പോള്‍ റിട്ടയേര്‍ഡ് ലൈഫ് ആയിട്ട് നാട്ടില്‍ ഉണ്ട്. ഞാന്‍ ഒറ്റ കുട്ടിയാണ്. അമ്മയുണ്ട്, അമ്മയാണ് എന്റെ പിഎ. ഞാന്‍ എവിടെപ്പോയാലും അമ്മ കൂടെയുണ്ടാകും. നാട്ടില്‍ തൃശൂര്‍ കുറുക്കഞ്ചേരിയാണ് സ്ഥലം.ഇക്കുറി ഓണം യുകെയില്‍ ആയിരുന്നു. ഓണത്തോടനുബന്ധിച്ചു ഒരുപാട് ഓണപ്രോഗ്രാമുകള്‍ യുകെയില്‍ ഉണ്ടായിരുന്നു. പിന്നെ കുറെ നല്ല യാത്രകളും നടത്തിയെന്നും താരം പങ്ക് വച്ചു,

interview with lakshmi nakshathra

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക