Latest News

സംസാരിക്കാന്‍ വൈകല്യം..നട്ടെല്ലിന് പ്രശ്‌നം.. 44ാം വയസിലും 25 ന്റെ ചെറുപ്പം നിലനിര്‍ത്തുന്നതിന്റെ സീക്രട്ട്.. ഹൃതിക്ക് റോഷന്റെ ആരുമറിയാത്ത കഥകള്‍ കൂട്ടുകാര്‍ പോലും അപമാനിച്ചിരുന്ന ഹൃതിക്ക് റോഷന്റെ ആരുമറിയാത്ത കഥകള്‍

Malayalilife
topbanner
സംസാരിക്കാന്‍ വൈകല്യം..നട്ടെല്ലിന് പ്രശ്‌നം.. 44ാം വയസിലും 25 ന്റെ ചെറുപ്പം നിലനിര്‍ത്തുന്നതിന്റെ സീക്രട്ട്.. ഹൃതിക്ക് റോഷന്റെ ആരുമറിയാത്ത കഥകള്‍  കൂട്ടുകാര്‍ പോലും അപമാനിച്ചിരുന്ന ഹൃതിക്ക് റോഷന്റെ ആരുമറിയാത്ത കഥകള്‍

44 വയസിലും 25ന്റെ ചെറുപ്പം സൂക്ഷിക്കുന്ന ബോളിവുഡ് നടനാണ് ഹൃതിക്ക് റോഷന്‍. നടനായിരുന്ന അച്ഛന്റെ പാതയിലാണ് ഹൃതിക് ബോളിവുഡില്‍ എത്തിയതെങ്കിലും താരപുത്രന്‍ എന്ന ലേബല്‍ ഇല്ലാതെയാണ് ബോളിവുഡില്‍ ആദ്ദേഹം തന്റെ തന്റെ ചുവട് ഉറപ്പിച്ചത്. എന്നാല്‍ പ്രശ്‌നങ്ങള്‍ നിറഞ്ഞ കുട്ടിക്കാലമാണ് തനിക്കുണ്ടായിരുന്നതെന്നും അത് അതിജീവിച്ചത് എങ്ങനെയെന്നുമുള്ള നടന്റെ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

വിദ്യാഭ്യാസ കാലത്ത് ഒരുപാട് കളിയാക്കലും പരിഹാസവും കേള്‍ക്കേണ്ടിവന്നിരുന്നു എന്നാണ് ഹൃതിക് പറയുന്നത്. ആറു കൈവിരലുകല്‍ ഉള്ള ഹൃതിക്ക് പഠനകാലത്ത് അന്തര്‍മുഖനായിരുന്നു. സുഹൃത്തക്കളുടെ ഇടയില്‍ പല അവസരത്തിലും വിരലുകളുടെ പേരില്‍ താരം അപമാനിക്കപ്പെട്ടിരുന്നു. കൂടാതെ ചെറുപ്പത്തില്‍ സംസാരത്തിന്റെ വൈകല്യവും അദ്ദേഹത്തിനെ കൂടുതല്‍ വിഷമിപ്പിച്ചു. എങ്കിലും ധൈര്യത്തോടെ ചികിത്സ തേടിയാണ് ഹൃതിക് അതിനെ അതിജീവിച്ചത്. കൗമാരകാലത്ത് നട്ടെല്ലിനെ ബാധിച്ച അസുഖത്തെ മറികടന്നാണ് മികച്ച നര്‍ത്തകന്‍ ആയി മാറിയതെന്ന ഹൃതിക്കിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തു.

മികച്ച ശരീരം സ്വന്തമാക്കാന്‍ പുകവലി മയക്കുമരുന്ന് എന്നിവയോട് അകന്ന് തന്നെ നില്‍ക്കണം എന്നതാണ് താരം ആരാധകര്‍ക്ക് നല്‍കുന്ന ഫിറ്റ്‌നസ് ടിപ്. കൂടാതെ മികച്ച ശരീര സൗന്ദര്യത്തിന് വേണ്ടി സ്റ്റിറോയ്ഡ് പോലുള്ള കുറുക്കു വഴികളില്‍ ഒരിക്കലും പോകരുതെന്ന് താരം പറയുന്നു. കൃത്യമായ വ്യായാമവും ഭക്ഷണ രീതികളും പിന്തുടര്‍ന്നാല്‍ ആര്‍ക്കും ഫിറ്റ്‌നെസ് അകലെയല്ലെന്നും ഹൃതിക് പറയുന്നു.

Read more topics: # hritik roshan,# fitness secret
hritik roshan fitness, early life

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES