മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് ഹണി റോസ് . താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. ഇവയ്ക്കെല്ലാം പുറമെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിലും സജീവ സാന്നിദ്ധ്യമാണ് താരം. ഇണങ്ങുന്ന വ്യത്യസ്തമായ വസ്ത്രധങ്ങള്‍ ധരിച്ചാണ് പൊതുസ്ഥലങ്ങളില്‍ ഹണി പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ റേച്ചലിന്റെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം.
റേച്ചലിന്റെ ചിത്രീകരണം പൂര്‍ത്തിയായ വിവരമാണ് ഹണി റോസ് അറിയിച്ചിരിക്കുന്നത്. തന്റെ പതിനെട്ട് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ റേച്ചല്‍ പോലൊരു കഥാപാത്രം ആദ്യമാണെന്നും അത് തന്നെ ഏല്‍പ്പിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും ഹണി റോസ് പറഞ്ഞു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റേച്ചല്‍. ഫസ്റ്റ് ലുക്ക് മുതല്‍ ഏറെ ശ്രദ്ധനേടിയ ചിത്രമാണിത്.
എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അധ്യായമാണ് കഴിഞ്ഞ 47 ദിവസങ്ങള്‍. പാന്‍-ഇന്ത്യന്‍ പ്രോജക്റ്റായ റേച്ചലിലേക്ക് ചുവടുവച്ചതൊരു സവിശേഷ അനുഭവമായിരുന്നു. 18 വര്‍ഷത്തെ നായിക എന്ന നിലയിലുള്ള എന്റെ കരിയറില്‍ ആദ്യമായി, റേച്ചലിനെ ഏറ്റവും ആകര്‍ഷകമായ കഥാപാത്രമാക്കി മാറ്റിയ, ചലനാത്മകവും ആവേശവുമുള്ള ഒരു ലേഡി ഡയറക്ടറായ ശ്രീമതി ആനന്ദിനി ബാലയുടെ മാര്‍ഗ നിര്‍ദ്ദേശത്തിന് കീഴില്‍ പ്രവര്‍ത്തിച്ചതില്‍ എനിക്ക് അതിയായ സന്തോഷം.
പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സാറിന്റെ ആശയങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഇല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഇതൊന്നും സാധ്യമാകുമായിരുന്നില്ല. റേച്ചലിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചതിന് നന്ദി. ലെന്‍സിന് പിന്നിലെ മാന്ത്രികത പകര്‍ത്തിയതിന് സ്വരൂപ് ഫിലിപ്പിന് പ്രത്യേക നന്ദി! ഒരു മികച്ച സിനിമ നിര്‍മ്മിക്കാന്‍ മികച്ച കഥ വേണം..യുവ പ്രതിഭയായ രാഹുല്‍ മണപ്പാട്ടിന് നന്ദി.. എല്ലാ അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, രാധിക, വന്ദിത, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, പോളി വില്‍സണ്‍, വിനീത് തട്ടില്‍, ദിനേശ് പ്രഭാകര്‍, ജോജി, ബൈജു ഏഴുപുന്ന, കണ്ണന്‍ ചേട്ടന്‍ , രാഹുല്‍ മണപ്പാട്ട്, രതീഷ് പാലോട്, പ്രവീണ്‍ ബി മേനോന്‍, രാജശേഖരന്‍ മാസ്റ്റര്‍, മാഫിയ ശശി, പ്രഭു മാസ്റ്റര്‍, സുജിത്ത് രാഘവ്, ജാക്കി, രതീഷ്, റെസിനീഷ്, പ്രിജിന്‍, സഖീര്‍, ബെന്‍, നിദാത്ത്, അസിസ്റ്റന്റ് അസോസിയേറ്റ് ഡയറക്ടര്‍മാരായ വിഷ്ണു, യോഗേഷ്, സംഗീത്, അനീഷ്, ജുജിന്‍, രാഹുല്‍, കാര്‍ത്തി, നെബു, നിദാദ് തുടങ്ങി നിരവധി പേര്‍. ചിലരുടെ പേലുകള്‍ വിട്ടുപോയേക്കാം. എല്ലാവരോടും ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു' ഹണി റോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.