മലയാളത്തിലെ ഏറ്റവും വലിയ പ്രേക്ഷക പിന്തുണയുള്ള സിനിമയായിരുന്നു ബാംഗ്ലൂര്‍ ഡേയ്സ്, അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സ് മലയാളത്തിലെ തന്നെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരുന്നു.ഈ സിനിമയുടെ ഹിന്ദി റീമേക് വന്നിരിക്കുകയാണ്, പക്ഷേ ഈ റീമേക്ക് പഠിപ്പിനെതിരെ ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
റീമേക്കിന്റെ പേരില്‍ സിനിമയെ വികലമാക്കരുതെന്ന് ആവശ്യപ്പെട്ടാണ് സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പിനെതിരെ ആരാധകര്‍ രംഗത്തെത്തിയത്.ഹിന്ദി പതിപ്പിലെ ഒരു രംഗം സമൂഹമാധ്യമത്തില്‍ വൈറലായതോടെയാണ് റീമേക്കിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്.
ഫഹദ് അവതരിപ്പിച്ച ദാസ് എന്ന കഥാപാത്രം അറിയാതെ കസിന്‍സിനൊപ്പം കറങ്ങാന്‍ പോയ നസ്രിയയെ കയ്യോടെ പൊക്കുന്ന രംഗം ഹിന്ദിയില്‍ അവതരിപ്പിച്ചത് കണ്ടാണ് രൂക്ഷ വിമര്‍ശനം ഉയരുന്നത്.കസിന്‍സ് തമ്മിലുള്ള ആത്മബന്ധത്തെയും സൗഹൃദത്തെയും ആഘോഷിക്കുന്ന സിനിമയെ റീമേക്ക് ചെയ്ത് വികലമാക്കി എന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ സഹോദരങ്ങള്‍ ആണെങ്കിലും പ്രണയിതാക്കളെ പോലെയാണ് പെരുമാറുന്നത്. അത് ഓര്‍ക്കാത്ത തരത്തിലുള്ള ചിത്രീകരണമാണിത് എന്നാണ് ആരാധകര്‍ പറയുന്നത്.
രാധിക റാവു, വിനയ് സപ്രു എന്നിവരാണ് ചിത്രം സംവിധാനം ചെയ്തത്. 2.67 കോടി രൂപ മാത്രമാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. മലയാളി താരങ്ങളായ അനശ്വര രാജനും പ്രിയ വാര്യരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
ദിവ്യ ഖോസ്ല കുമാര്‍, യഷ് ദാസ്ഗുപ്ത, മീസാന്‍ ജാഫ്രി, പേള്‍ വി. പുരി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. ദിവ്യ ഖോസ്ല കുമാര്‍ സംവിധാനം ചെയ്ത 'യാരിയാന്‍' സിനിമയുടെ രണ്ടാം ഭാഗമാണെങ്കിലും തികച്ചും വ്യത്യസ്തമായ കഥയാണ് യാരിയാന്‍ 2 പറഞ്ഞത്.