Latest News

 മാധ്യമങ്ങള്‍ അറിഞ്ഞ കാര്യങ്ങള്‍ മാത്രമേ തനിക്കും അറിയൂ;എന്നോട് ഒന്നും പറഞ്ഞിട്ടില്ല;മകള്‍ അറിയിക്കുമ്പോള്‍ ഞാനും ഭാര്യയും ചടങ്ങില്‍ പങ്കെടുക്കും; സൊനാക്ഷിയുടെ വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച് ശത്രുഘന്‍ സിന്‍ഹ             

Malayalilife
topbanner
  മാധ്യമങ്ങള്‍ അറിഞ്ഞ കാര്യങ്ങള്‍ മാത്രമേ തനിക്കും അറിയൂ;എന്നോട് ഒന്നും പറഞ്ഞിട്ടില്ല;മകള്‍ അറിയിക്കുമ്പോള്‍ ഞാനും ഭാര്യയും ചടങ്ങില്‍ പങ്കെടുക്കും; സൊനാക്ഷിയുടെ വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച് ശത്രുഘന്‍ സിന്‍ഹ              

നടി സൊനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇക്ബാലും വിവാഹിതരാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജൂണ്‍ 23 ന് മുംബൈയിലായിരിക്കും ഇരുവരുടെയും വിവാഹം എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മകളുടെ വിവാഹം സംബന്ധിച്ച് യാതൊരു അറിവുമില്ലെന്നാണ് രാഷ്ട്രീയക്കാരനും നടനുമായ പിതാവ് ശത്രുഘന്‍ സിന്‍ഹ പറയുന്നത്.
 
തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശത്രുഘ്‌നന്‍ സിന്‍ഹ ഇപ്പോള്‍ ദില്ലിയിലാണ്. അവിടെ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ മാധ്യമങ്ങള്‍ മകളുടെ വിവാഹം സംബന്ധിച്ച് ചോദിക്കുന്നു. എന്നാല്‍ മാധ്യമങ്ങള്‍ അറിഞ്ഞ കാര്യങ്ങള്‍ മാത്രമേ തനിക്കും അറിയൂ. മകള്‍ വിവാഹിതയാകുന്നുണ്ടോ എന്നാണ് ചോദ്യമെങ്കില്‍ തന്നോട് ഒന്നും പറഞ്ഞിട്ടില്ല എന്നാണ് മറുപടി. മകള്‍ അറിയിക്കുമ്പോള്‍ താനും ഭാര്യയും ചടങ്ങില്‍ പങ്കെടുക്കും. തങ്ങളുടെ അനുഗ്രഹം മകള്‍ക്കൊപ്പമുണ്ടാകുമെന്നും ശത്രുഘന്‍ സിന്‍ഹ പറഞ്ഞു.

മകളുടെ തീരുമാനത്തില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ട്. അവള്‍ തെറ്റായത് ഒന്നും ചെയ്യില്ല. ഒരു മുതിര്‍ന്ന വ്യക്തി എന്ന നിലയില്‍ സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള അവകാശം സൊനാക്ഷിക്കുണ്ട്. മകളുടെ കല്യാണം എവിടെ നടന്നാലും ചടങ്ങുകള്‍ക്ക് മുന്നില്‍ താനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

'മകളുടെ വിവാഹ വിവരം മാധ്യമങ്ങള്‍ അറിഞ്ഞിട്ടും നിങ്ങള്‍ ഇതുവരെ അറിഞ്ഞില്ലേ എന്ന ചോദ്യങ്ങള്‍ക്ക് ഒരു മറുപടിയേയുള്ളൂ, ഇപ്പോഴത്തെ കുട്ടികള്‍ മാതാപിതാക്കളോട് അനുവാദം വാങ്ങില്ല. അവര്‍ അക്കാര്യം അറിയിക്കുക മാത്രമേ ചെയ്യുകയുള്ളൂ. അവള്‍ അറിയിക്കുന്നതിനായി ഞാനും ഭാര്യയും കാത്തിരിക്കുകയാണ്,' എന്ന് അദ്ദേഹം പ്രതികരിച്ചു.           

hatrughan sinha ABOUT Sonakshis wedding

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES