ഒരു നടന്‍ എന്ന നിലയില്‍ മലയാളികളെ ഒരുപാട് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ഹരിശ്രീ അശോകന്‍. ഒരു കാലത്ത് മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ഒരു നടന്‍ തന്നെയായിരുന്നു ഹരിശ്രീ അശോകന്‍ .ഇപ്പോഴിതാ സംവിധായകന്റെ തെപ്പിയണിഞ്ഞ് മലയാളികള്‍ക്ക് മുമ്പിലെത്തുകയാണ് ഹരിശ്രീ അശോകന്‍ . ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആന്‍ ഇന്റ്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് മമ്മൂട്ടിയുടെ ഫേസ്ബുക് പേജ് വഴി പുറത്തു വന്നു. ചിത്രത്തിലെ നായകന്മാരുടെയെല്ലാം മുഖങ്ങള്‍ക്കൊപ്പം, ചിത്രത്തെക്കുറിച്ച് ലഘു വിവരങ്ങളും അടങ്ങിയതാണ് ഇത്. 2018 സെപ്റ്റംബര്‍ 10 മുതല്‍ ചിത്രീകരണം നടക്കുകയായിരുന്നു. കോമഡി എന്റ്റര്‍ടൈനര്‍ വിഭാഗത്തിലെ ചിത്രമാണ്
രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ ഷാജോണ്‍, ടിനി ടോം, മനോജ് കെ. ജയന്‍, ബിജുക്കുട്ടന്‍, ദീപക് പരമ്പോല്‍, സുരേഷ് കൃഷ്ണ, നന്ദു തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളായി സ്വന്തമായൊരു ചിത്രം സംവിധാനം ചെയ്യണമെന്ന മോഹവുമായി കാത്തിരിക്കുകയായിരുന്നു ഹരിശ്രീ അശോകന്‍. ഒടുവില്‍ നല്ലൊരു സ്‌ക്രിപ്റ്റ് കൈവന്നപ്പോള്‍ ചെയ്യുകയായിരുന്നു. സംവിധായകരും സുഹൃത്തുക്കളുമായ സിദ്ധിഖിന്റെയും, ലാലിന്റെയും പിന്തുണയുമുണ്ടായി