പ്രശസ്ത പിന്നണി ഗായകന്‍ ഹരിഹരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ദയ ഭാരതി' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ വിനയന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. തമ്പുരാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ആന്‍ഡ് ഇവന്റസിന്റെ ബാനറില്‍ ബി വിജയകുമാറും, ചാരങ്ങാട്ട് അശോകനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് കെ ജി വിജയകുമാറാണ്. തമിഴ്നാട്ടിലും കേരളത്തിലുമായി പ്രവര്‍ത്തിക്കുന്ന തമ്പുരാന്‍ ചിട്ടി ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ചലച്ചിത്ര നിര്‍മാണ കമ്പനിയുടെ ആദ്യ സിനിമയാണിത്.
ദേശിയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ, കൈലാഷ്, അപ്പാനി ശരത്ത്, ഗോകുലം ഗോപാലന്‍, എ. വി. അനൂപ്, ദിനേശ് പ്രഭാകര്‍, നേഹാ സക്‌സേന, നിയ, ബാദുഷ, വര്‍ക്കല ഹരിദാസ്, സഞ്ജു പാല, കവിരാജ്, ജയരാജ് നിലേശ്വരം പി നാരായണന്‍, സുജാത നെയ്യാറ്റിന്‍കര, ബിനി ജോണ്‍ വിഷ്ണു നെടുമങ്ങാട്, മഞ്ജു തൊടുപുഴ, അഞ്ജന, ബേബി ദേവാനന്ദ എന്നിവര്‍ക്കൊപ്പം നൂറോളം ആദിവാസി കലാകാരന്മാരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അതിരപ്പള്ളി, അനക്കയം, തിരുവനന്തപുരം അട്ടപ്പാടി എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് അണിയറപ്രവര്‍ത്തകര്‍പറയുന്നത്. ചിത്രം മാര്‍ച്ചില്‍ തീയറ്ററുകളിലെത്തും.
വനമേഖലയിലെ ആദിവാസി ഊരുകളിലുള്ള ഒരു ഏകാധ്യാപിക വിദ്യാലയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പലപ്പോഴായി അവിടെയെത്തിയ രണ്ട് അധ്യാപികമാര്‍ ഊരുകളിലെ ക്രൂരമായ ആദിവാസി ചൂഷണത്തിനെതിരെ പ്രതികരിക്കുന്നു. ഈ കാരണത്താല്‍ ആ അധ്യാപികമാര്‍ക്ക് സമൂഹത്തില്‍ നിന്നും നേരിടേണ്ടിവന്ന എതിര്‍പ്പുകള്‍ വളരെ വലുതായിരുന്നു. ഇതിനിടെ അവിടെയെത്തുന്ന ഗായകന്‍ ഹരിഹരന്‍ അവിടെ എത്തുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലം. നര്‍മ്മവും പ്രണയവും പകയും പ്രതിരോധവുമെല്ലാം ചേരുന്ന 'ദയ ഭാരതി' വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമാകും വിധമാണ് മലയാളത്തിലെ സീനിയര്‍ സംവിധായകനായ കെ.ജി. വിജയകുമാര്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
മെല്‍ബിന്‍, സന്തോഷ് എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രഭാവര്‍മ, ജയന്‍ തൊടുപുഴ ഡാര്‍വിന്‍ പിറവം എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് സ്റ്റില്‍ജു അര്‍ജുനാണ്.ഹരിഹരന്‍, നഞ്ചിയമ്മ, രാധിക അശോക്, ഒവിയാറ്റസ് അഗസ്റ്റിന്‍, ഹരിത വി. കുമാര്‍ ഐഎഎസ് എന്നിവരാണ് ഈ ചിത്രത്തിലെ ഗായകര്‍. എഡിറ്റിംഗ് : രതീഷ് മോഹന്‍. അസോ. എഡിറ്റേഴ്സ് : ബിപിന്‍ ബോബന്‍, ജോണ്‍സണ്‍. അസോസിയേറ്റ് : സെബിന്‍. കോസ്റ്റ്യൂംസ് : സുകേഷ് താനൂര്‍. പശ്ചാത്തല സംഗീതം : ശ്യാം ധര്‍മ്മന്‍. സഹസംവിധാനം : അയ്യപ്പന്‍, അനില്‍, രേഷ്മ. സംഘട്ടനം : ഡ്രാഗണ്‍ ജിറോഷ്.കലാസംവിധാനം : ലാലു തൃക്കുളം. സ്റ്റില്‍സ് : ജോര്‍ജ്ജ് കോലാന്‍. കോറിയോഗ്രാഫി : : മാസ്റ്റര്‍ ശ്രീസെല്‍വി. മേയ്ക്ക്-അപ്പ് : ഐറിന്‍, നിമ്മി, ധന്യ. ഡിഐ : മഹാദേവന്‍. സൗണ്ട് എഫക്ട്സ് : നിഖില്‍ പി.വി., ഷൈജു എം. വിഷ്വല്‍ എഫക്ട്സ് : ശബരീഷ് ബാലസുബ്രഹ്‌മണ്യം ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്. വിഎഫ്എക്സ് പ്രൊഡ്യൂസര്‍: പ്രിയങ്ക ജയപ്രകാശ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : അനുക്കുട്ടന്‍ ഏറ്റുമാനൂര്‍. സൗണ്ട് എഞ്ചിനിയര്‍ : സാജന്‍ തോമസ്. അസി. എഞ്ചിനിയര്‍ :ഫറൂഖ് അഹമ്മദലി. ഫിനാന്‍സ് കണ്‍ട്രോളര്‍ : പുഷ്പ ചെന്നൈ. ഫിനാന്‍സ് മാനേജര്‍ : അനീഷ് വര്‍ഗീസ്. ഓഫീസ് അസിസ്റ്റന്റ് : ഗൗരീ ശങ്കര്‍. ലൊക്കേഷന്‍ മാനേജര്‍: സുരേഷ് ആതിരപ്പള്ളി. സ്റ്റുഡിയോ : ചിത്രാഞ്ജലി, ഇന്‍ സ്റ്റുഡിയോ മുംബൈ & വിസ്മയ് ഫിലിം സിറ്റി. മീഡിയാ എക്സിക്യൂട്ടീവ് : സിബി പടിയറ. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : റോജിന്‍ കെ റോയ് ( മൂവി റ്റാഗ്‌സ്