ലോക്ഡൗണ്‍ കാലത്ത് കുടുംബസമേതം ആലുവയിലെ വീട്ടിലാണ് താരദമ്പതികളായ പേളിയും ശ്രീനിയും. ആരാധകരെ എന്നും സന്തോഷിപ്പിക്കുന്ന പേളി ലോക്ഡൗണിലും അതിന് കുറവ് വരുത്തിയിട്ടില്ല. ഇപ്പോള്‍ ശ്രീനിഷിനൊപ്പമുള്ള മനോഹരമായ പേളിയുടെ ഒരു വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്.
ഉറങ്ങാതിരിക്കുമ്പോള്‍ ഞങ്ങള്‍ ചെയുന്നത് ഇതാണ് എന്ന് പറഞ്ഞു കൊണ്ട് പുലര്‍ച്ചെ മൂന്ന് മണിക്കുള്ള വിശേഷങ്ങള്‍ ഇരുവരും പങ്കിട്ടത്. കപ്പിള്‍സിനോടുള്ള ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന വീഡിയോ ആണിത്. കപ്പിള്‍സിലെ ബെസ്റ്റ് കിസര്‍, പണം ചിലവിടുന്നത് ആര്, സാഹസിത ഇഷ്ടപെടുന്നത് ആര് തുടങ്ങി തമാശനിറഞ്ഞ ചോദ്യങ്ങള്‍ക്കാണ് ഇരുവരും ഉത്തരം പറഞ്ഞത്.
എന്നാല്‍ അവസാനത്തെ ചോദ്യം ആരാണ് നിങ്ങളുടെ ജീവിതത്തില്‍ ആദ്യം മരിക്കുന്നത് എന്നതായിരുന്നു. ഇതിന് ഞെട്ടിക്കുന്ന ഉത്തരമാണ് നല്‍കിയത്. മാത്രമല്ല അവസാനത്തെ ചോദ്യം ഒട്ടും ഇഷ്ടം ആയില്ലെന്നും പേളി ഇന്‍സ്റ്റയില്‍ കുറിച്ചു.
RECOMMENDED FOR YOU:
no relative items