മലയാളസിനിമയുടെ ഭാഗ്യദേവവാതയാണ് നടി കനിഹ. മോഡലിംഗിലൂടെ അഭിനയ രംഗത്തേയ്ക്കെത്തിയ കനിഹ അന്യഭാഷാ ചിത്രത്തിലും ശ്രദ്ധേയയാണ്. കുടുംബവും കരിയറും ഒരുപോലെ മുന്നോട്ട് കൊണ്ട് പോകുമ്പോഴും മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവര്‍ക്കൊപ്പം അഭനയിക്കാനുള്ള അവസരവും താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം സംവിധാന രംഗത്തേക്കും ചുവട് വച്ചിരിക്കുകയാണ്. അതേസമയം കനിഹയുടെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യമാണ് സോഷ്യൽ മീഡിയ ആകെ വൈറലായി മാറുന്നത്. മുമ്പ് ഒരു ഹോട്ടലിൽ നിന്നും നേരിട്ട ദുരനുഭവം താരം ഇപ്പോൾ പങ്കുവയ്ക്കുകയാണ്.
കനിഹയുടെ വാക്കുകൾ ഇങ്ങനെ:
ഞാൻ ഒരു ഭക്ഷണശാലയിൽ ഭക്ഷണം കഴിക്കാനായി കയറി. വളരെ സിംപിളായ ഒരു കാഷ്വൽ ടീ ഷർട്ടും ഷോർട്സുമായിരുന്നു എന്റെ വേഷം. അവിടെയുണ്ടായിരുന്ന ബാക്കി ആളുകളെല്ലാം നല്ല രീതിയിൽ വസ്ത്രം ധരിച്ചാണ് ഇരിക്കുന്നത്.
എന്റെ വേഷം കണ്ടിട്ടാവാം അവർ ഹോട്ടലിന്റെ അകത്ത് പ്രവേശിക്കാൻ എന്നെ അനുവദിച്ചില്ല. ഇറങ്ങിപ്പോകാൻ പറഞ്ഞ് അവർ ചൂടായി. എന്നാൽ അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കുകയും കൈയിൽ പണമുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തതോടെ അവർ എന്നെ ഭക്ഷണം കഴിക്കാൻ അനുവദിച്ചു.
ആ റെസ്റ്റോറന്റിലെ ഏറ്റവും നല്ല വിഭവങ്ങൾ തന്നെ ഓർഡർ ചെയ്തിട്ട് ഇരിക്കുമ്പോൾ അവിടെ താമസിക്കുന്ന കുറച്ചു മലയാളികൾ താനെന്നെ കണ്ടയുടൻ അടുത്തുവന്ന് സംസാരിക്കാനും സെൽഫിയെടുക്കാനുമൊക്കെ തുടങ്ങി.
ഇതൊക്കെ കണ്ടപ്പോൾ റെസ്റ്റോറന്റിന്റെ ഉടമ വന്ന് നിങ്ങൾ ഇത്ര വലിയ സെലിബ്രിറ്റിയാണെന്ന് അറിഞ്ഞില്ല. നിങ്ങളുടെ വേഷം കണ്ട് തെറ്റിദ്ധരിച്ചതിന് ക്ഷമിക്കണം. എന്ന് പറഞ്ഞു. ഭക്ഷണം കഴിക്കാൻ അവിടെ എത്തിയ മലയാളികളാണ് തനിക്ക് അന്ന് രക്ഷയായതെന്നും താരം കൂട്ടിച്ചേർത്തു.