Latest News

ആ സിനിമയിൽ അഭിനയിച്ചതിൽ ഇന്നും കുറ്റബോധം വേട്ടയാടുന്നുണ്ട്; വെളിപ്പെടുത്തലുമായി നയൻ‌താര

Malayalilife
ആ സിനിമയിൽ അഭിനയിച്ചതിൽ ഇന്നും കുറ്റബോധം വേട്ടയാടുന്നുണ്ട്; വെളിപ്പെടുത്തലുമായി നയൻ‌താര

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരരങ്ങളിൽ ഒരാളാണ് നയൻ‌താര. അവതാരകയായി കരിയർ ആരംഭിച്ച താരം നസ്സിനക്കരെ എന്ന സിനിമയിൽ ജയറാമിന്റെ നായികയായിട്ടായിരുന്നു വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്. തമിഴ് മലയാളം തെലുങ്ക് ഉൾപ്പടെ അന്യഭാഷാ ചിത്രങ്ങളിലും താരം തിളങ്ങുകയും ചെയ്‌തിരുന്നു. നിരവധി വിവാദങ്ങൾക്ക് ഇരയാകുകയും ചെയ്തിട്ടുണ്ട് താരം. പ്രഭു ദേവയുമായി ഉള്ള താരത്തിന്റെ പ്രണയം ഏറെ വിമര്ശനങ്ങൾക്കാണ് വഴിവച്ചത്. ഗ്ലാമർ റോളുകളിൽ  തിളങ്ങി നിൽക്കുന്ന താരം കഥ മൂല്യം ഉള്ള സിനിമകളുടെ ഭാഗമാകുകയാണ്.

എന്നാൽ ഇപ്പോൾ താരം  വിജയ് ചിത്രം ബിഗിൽ ഹിറ്റായതിന് പിന്നാലെ ഒരു വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഒരുപാട് വേഷങ്ങൾ ഇതിനോടകം ചെയ്തു എങ്കിലും സിനിമയിൽ വഞ്ചിക്കപ്പെട്ടു എന്ന് തോന്നിയത് സൂര്യക്ക് ഒപ്പം അഭിനയിച്ച ഗജനിയിലാണ് എന്നാണ് നയൻ‌താര ഇപ്പോൾ തുറന്ന് പറയുന്നത്. തന്നെ വിളിച്ചത് അസിൻ ചെയ്ത റോളിലേക്കായിരുന്നു എന്നാൽ ഷൂട്ടിംഗ് സൈറ്റിൽ എത്തിയപ്പോൾ മെഡിക്കൽ വിദ്യാർത്ഥിയായ വേഷമാണ് ലഭിച്ചതെന്ന് നയൻസ് പറയുന്നു. ആ സിനിമയിൽ അഭിനയിച്ചതിൽ ഇന്നും കുറ്റബോധം വേട്ടയാടുന്നുണ്ട് എന്നും നയൻസ് പറയുന്നു.

വൻ വിജയമായി തീർന്ന ഈ ചിത്രത്തിന്  എതിരെ ഇപ്പോൾ വിമർശനവുമായി എത്തിയ  താരത്തെ വിമർശിച്ച് ആരാധകരും രംഗത്ത്എത്തിയിരിയ്ക്കുകയാണ്. അസിനാണ് സൂര്യയുടെ നായികയായി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത പടത്തിൽ  വന്നിരുന്നത്.  ഗജനിയിലെ മികച്ച  പ്രകടനത്തിന് പിന്നലെ ബോളിവുഡ് അടക്കം ഉള്ള  സിനിമ മേഖലയിൽ നിന്നും നിരവധി ഓഫറുകൾ ആണ് അസിനെ തേടി എത്തിയിരുന്നത്.

Read more topics: # Nayanthara reveals about a movie
Nayanthara reveals about a movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES