അവതാരകയായ ടെലിവിഷന്‍ പരിപാടിയില്‍ എത്തിയ ആനി പറഞ്ഞ വാക്കുകൾ വളച്ചൊടിക്കപെട്ടവയായിരുന്നു. നിരവധി ട്രോളുകളാണ് നവ്യ നായർ , നിമിഷ സജയൻ തുടങ്ങിയ നടികൾ പങ്കെടുത്ത പരിപാടിയിലെ സംഭാഷണങ്ങൾ കോർത്തിണക്കി ട്രോളുകളായി പ്രചരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ‘വളച്ചൊടിക്കപ്പെട്ടതിനു മുന്നിൽ അവൾ തളർന്നേക്കാം, പക്ഷേ പതറാതെ അവൾക്കു കരുത്തായി ഇന്നും ഞാൻ കൂടെയുണ്ട് എന്നാണ് 24ാം വിവാഹവാർഷികത്തിൽ ഭാര്യ ആനിക്കായി ഷാജി കൈലാസ് കുറിച്ചിരിക്കുന്നത്.
ഷാജി കൈലാസിന്റെ കുറിപ്പ് വായിക്കാം
ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ മനോഹരമായ 24 വർഷങ്ങൾ... ഞാനും എന്റെ ആനിയും ഒന്നിച്ചുള്ള മനോഹരമായ യാത്ര തുടരുകയാണ്... പരസ്പര ബഹുമാനത്തോടും സ്നേഹത്തോടും തുല്യതയോടും കൂടിയുള്ള ഈ യാത്രയിൽ കൂട്ടും കരുത്തുമായി നിൽക്കുന്ന ഏവർക്കും ഒത്തിരിയേറെ നന്ദി...
ഞാനീ ലോകത്ത് ഏറ്റവുമധികം ബഹുമാനിക്കുന്ന, ഒരു പുൽനാമ്പിനെ പോലും വേദനിപ്പിക്കുവാൻ ആഗ്രഹിക്കാത്ത ആനിയെ സ്വന്തമാക്കിയ എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഞാൻ തന്നെയാണ്. സന്തോഷങ്ങളും പരിഭവങ്ങളും പങ്കുവയ്ക്കുവാൻ അമ്മ അരികിലില്ലാത്ത ആനിക്ക് ഞാൻ ഒരു അമ്മയാണ്...അവളുടെ എല്ലാമാണ്...
‘പറഞ്ഞതെല്ലാം വളച്ചൊടിച്ചു, എന്റെ പേരിൽ പ്രശസ്തരാകുന്നവരോട് നീരസമില്ല’വളച്ചൊടിക്കപ്പെട്ട പലതിനും മുന്നിൽ അവൾ തളർന്നേക്കാം... സങ്കടപ്പെട്ടേക്കാം...പക്ഷേ പതറാതെ തളരാതെ അവൾക്ക് കരുത്തായി ഇന്നും എന്നും ഞാൻ കൂടെയുണ്ടാകും...
ലോകം മുഴുവൻ വിഷമിക്കുന്ന ഈ ഒരു വേളയിൽ ഞങ്ങൾക്കും ആഘോഷങ്ങൾ ഇല്ല...വേഗം ലോകം മുഴുവൻ സുഖം പ്രാപിക്കട്ടെ...എല്ലാവർക്കും നന്മയും ആരോഗ്യവും നേരുന്നൂ...