മോഹന്‍ലാല്‍ നായകവേഷത്തിൽ എത്തിയ ചിത്രമായ 'താണ്ഡവ'ത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് കിരണ്‍ റാത്തോഡ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അന്യഭാഷാ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. ഹിന്ദി പോപ് സോങ്ങ് ആൽബങ്ങളിലൂടെയാണ് കിരൺ റാത്തോഡ് അഭിനയരംഗത്തേക്ക് ചുവട് വയ്ക്കുന്നത്. പിന്നാലെ 2001-ൽ പുറത്തിറങ്ങിയ യാദേൻ എന്ന ബോളിവുഡ് ചലച്ചിത്രത്തിലൂടെ സിനിമാ രംഗത്തേക്കു പ്രവേശിക്കുകയും ചെയ്‌തു. നിരവധി സിനിമകളുടെ ഭാഗമായ താരമിപ്പോൾ ആദ്യമായി ബിക്കിനി ധരിച്ച് അഭിനയിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ്. 'എന്തന്‍ ഉയിര്‍ തോഴി' എന്ന തമിഴ് ചിത്രത്തിലാണ് ബിക്കിനി വേഷത്തിൽ കിരൺ എത്തുന്നത്.
നിര്‍മ്മാതാക്കള്‍ക്ക് ആറ് മാസം വേണ്ടി ടു പീസ് ധരിക്കുന്ന കാര്യം പറഞ്ഞു ബോദ്ധ്യപ്പെടുത്താനായി എന്നാണ് സമൂഹ മാധ്യമങ്ങളിളിലൂടെ കിരൺ അറിയിച്ചത്. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ബിക്കിനി രംഗമായിരുന്നു അതെന്നും കിരൺ വ്യക്തമാക്കി.
"ബിക്കിനി ധരിച്ചുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും ഷോട്ടായിരുന്നു അത്. ടൂ പീസ് ധരിക്കാനായി എന്നെ ബോദ്ധ്യപ്പെടുത്താന്‍ അതിന്റെ നിര്‍മ്മാതാക്കള്‍ക്ക് ആറ് മാസം വേണ്ടി വന്നു. ഇത് ധരിക്കുമ്ബോഴും എന്റെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു. ധരിക്കുന്നത് വിഷയമല്ലായിരുന്നു. പക്ഷെ അന്നത്തെ എന്റെ ശരീരഭാരം എന്നെ വല്ലാതെ അലട്ടി. പക്ഷെ ആ ഗാനവും സിനിമയും ഹിറ്റായി. അത്തരം ഷോട്ടുകളിലൂടെ ആരാധകരെ നിരാശരാക്കി എന്നറിയാം. കുറേക്കൂടി പെര്‍ഫെക്റ്റ് ആയ സമ്മര്‍ ബോഡിയില്‍ ഞാന്‍ ഇതൊരിക്കല്‍ കൂടി ചെയ്യുന്നതായിരിക്കും" എന്നാണ് കിരണ്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.