Latest News

എവിടുന്നോ ഒരാൾ എനിക്ക് കോളേജിലേക്ക് അയച്ചിരിക്കുന്ന കൊറിയറായിരുന്നു അത്; ലവ് ലെറ്ററും ഒരു മാല പോലെ എന്തോ ഗിഫ്റ്റും ഉണ്ടായിരുന്നു; ആരാധകർ ചെയ്തതിൽ ഏറ്റവും വെറുപ്പിച്ച സംഭവം പറഞ്ഞ് അഹാന കൃഷ്‌ണ

Malayalilife
 എവിടുന്നോ ഒരാൾ എനിക്ക് കോളേജിലേക്ക് അയച്ചിരിക്കുന്ന കൊറിയറായിരുന്നു അത്;  ലവ് ലെറ്ററും ഒരു മാല പോലെ എന്തോ ഗിഫ്റ്റും ഉണ്ടായിരുന്നു; ആരാധകർ ചെയ്തതിൽ ഏറ്റവും വെറുപ്പിച്ച സംഭവം  പറഞ്ഞ് അഹാന കൃഷ്‌ണ

മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുംബം തങ്ങളുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ ഉൾപ്പെടെ ഉള്ളവ   ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്റെ ഒരു ദിവസത്തെ കുറിച്ചും ജീവിതത്തിലെ പല രസകരമായ നിമിഷത്തെ കുറിച്ചുമാണ് പങ്കുവച്ചിരിക്കുന്നത്. 

സിനിമാക്കാര്‍ക്കിടയിലെ സന്തുഷ്ട സുന്ദര കുടുംബമാണ് കൃഷ്ണകുമാറിന്റെത്.ഇപ്പോള്‍ കൊറോണ കാലത്ത് ഷൂട്ടുകളൊന്നും ഇല്ലാതെ താരകുടുംബം ഒന്നിച്ച് ഒരു വീട്ടില്‍ തന്നെയാണ്. ക്വാറന്റൈന്‍ സമയമാണെങ്കിലും വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് കുടുംബം മുഴുവന്‍ തിരക്കിലാണ്. പാട്ടുപാടുന്നതും ഡാന്‍സ് കളിക്കുന്നതും,  വര്‍ക്കൗട്ട് ചെയ്യുന്നതുമായ വീഡിയോകളാണ് കുടുംബം  സോഷ്യൽ മീഡിയയിളുടെ പങ്കുവെയ്ക്കുന്നത്. നടന്‍ കൃഷ്ണകുമാറും മക്കള്‍ക്കൊപ്പം കൂടാറുണ്ട്. എന്നാല്‍ അമ്മ സിന്ധു എന്നും ക്യാമറയ്ക്ക് പിന്നിലായിരിക്കും. എന്നാൽ ഇപ്പോൾ ആരാധകർ ചെയ്തതിൽ വെച്ച് ഏറ്റവും വെറുപ്പിച്ച സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു വിഡിയോയിലൂടെയാണ് താരം ഇക്കറോയങ്ങൾ എല്ലാം തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ആദ്യ ചിത്രത്തിന് ശേഷം കോളേജിൽ പഠിക്കുമ്പോൾ നടന്ന സംഭവമാണ്. തന്നോട് തീവ്രമായ ആരാധന തോന്നിയ ഒരാൾ ചെയ്തതാണ് ഇത്. കോളേജിൽ ക്ലാസ്സിലിരിക്കുമ്പോൾ എച്ച് ഓഡിയ്ക്ക് തന്നെ കാണണമെന്ന് പറഞ്ഞതായി ടീച്ചർ അറിയിച്ചു. കോളേജിൽ വളരെ നല്ല പഠിക്കുന്ന കുട്ടിയായിരുന്നതിനാൽ തന്നെ വളരെ കൂളായിട്ടായണ് അങ്ങോട്ട് ചെന്നത്.അവിടെ പോയപ്പോൾ എല്ലാവരും എന്നെ നോക്കി നിൽക്കുകയാണ്. എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ അവരൊരു കൊറിയർ കൈയ്യിലേക്ക് തന്നിട്ട് പറഞ്ഞു, ഇത് തന്റെ പേരിൽ വന്നതാണെന്ന്. എവിടുന്നോ ഒരാൾ എനിക്ക് കോളേജിലേക്ക് അയച്ചിരിക്കുന്ന കൊറിയറായിരുന്നു അത്. കൊറിയറിൽ ലവ് ലെറ്ററും ഒരു മാല പോലെ എന്തോ ഗിഫ്റ്റും ഉണ്ടായിരുന്നു. ഓഫീസ് റൂമിലെത്തിയ കൊറിയർ അവർ എല്ലാം കൂടി അത് പൊട്ടിച്ച് നോക്കുകയും ചെയ്തിരുന്നു.

ചെന്നൈയിലായിരുന്നു പഠിച്ചത്. അവർക്ക് മലയാളം വായിക്കാൻ അറിയില്ലെങ്കിൽ കൂടിയും ലവ് ലെറ്ററൊക്കെ അവർ പൊട്ടിച്ച് വായിച്ചിരുന്നു. അവർക്ക് കാര്യം മനസിലായി. മൂന്നാല് പേജുള്ള ആ ലെറ്ററിൽ പത്ത് തവണയെങ്കിലും ഐലവ് യൂ എന്ന് എഴുതിയിരുന്നിരുന്നു. അവർ എന്നോട് കാര്യം ചോദിച്ചു.അത് ജീവിതത്തിൽ ആദ്യത്തെ സംഭവമായിരുന്നു.വല്ലാത്ത ചമ്മലായി പോയി. അന്ന് അവരോട് ക്ഷമയൊക്കെ ചോദിച്ചിരുന്നു. ഒടുവിൽ അത് കണ്ട് തനിക്ക് ചിരിയൊക്കെ വന്നു പോയെന്ന് അഹാന പറഞ്ഞു.

എന്നെ കല്യാണം കഴിക്കണമെന്നും എന്നെ ഭയങ്കര ഇഷ്ടമാണെന്നുമൊക്കെ ആ ലവ് ലെറ്ററിലെഴുതിയിരുന്നു. അതിൽ അയാളുടെ മൊബൈൽ നമ്പരൊക്കെ വെച്ചിരുന്നു. ഈ സംഭവമാണ് ആരാധകർ ചെയ്തതിൽ ഏറ്റവും വെറുപ്പ് തോന്നിയ സംഭവം- അഹാന പറഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Ahana Krishna tells about the most hated incident of her fans

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES