Latest News

ആ വാശിയിലാണ് ഞാന്‍ അമ്പത്തിനാല് വയസ്സുള്ള അയാളെ കല്യാണം കഴിക്കേണ്ടി വന്നത്; വെളിപ്പെടുത്തലുമായി നടി സീനത്ത്

Malayalilife
ആ വാശിയിലാണ് ഞാന്‍ അമ്പത്തിനാല് വയസ്സുള്ള അയാളെ  കല്യാണം കഴിക്കേണ്ടി വന്നത്; വെളിപ്പെടുത്തലുമായി നടി സീനത്ത്

ലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് സീനത്ത്.  മലയാള സിനിമയിൽ അമ്മയായും വില്ലത്തി അമ്മായിയമ്മയായും സഹനടിയായും എല്ലാം ശോഭിച്ചിരുന്നു. സീനത്തിന്റെ അഭിനയജീവിതത്തിന് തുടക്കം കുറിച്ചിരുന്നത് നാടകങ്ങളിലൂടെയായിരുന്നു. പിന്നാലെ 1978 ല്‍ പുറത്തിറങ്ങിയ ‘ചുവന്ന വിത്തുകള്‍’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവട് വയ്ക്കുകയും ചെയ്‌തു. സീരിയലുകളിലും ഇപ്പോൾ താരം സജീവമാണ്.എന്നാൽ ഇതിന് പുറമെ താരം ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. പരദേശി, പെണ്‍പട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളില്‍ ശ്വേത മേനോന്  വേണ്ടി സീനത്തായിരുന്നു ശബ്ദം നൽകിയിരുന്നത്.

ഈ അഭിനേത്രിയുടെ കലാജീവിതത്തിന് നാല് പതിറ്റാണ്ടുകൾ കടന്നിരിക്കുകയാണ്. പ്രേക്ഷകമനസിൽ ഇടം നേടിയെടുക്കാൻ സാധിച്ച താരത്തിന്റെ  വ്യക്തി ജീവിതത്തിലെ  വിവാഹത്തെക്കുറിച്ചുള്ള നടത്തിയ തുറന്നുപറച്ചിലുകൾ  ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഒരു സിനിമാക്കഥ എന്നപോലെ വൈകാരിയകമായ നിമിഷങ്ങൾ അണിനിരന്നതായിരുന്നു സീനത്തിന്റെ പച്ചയായ ജീവിതവും. സീനത്തിന്റെ ആദ്യ വിവാഹം 54 വയസുള്ള മധ്യവയസ്‌കകനായ  നാടകാചാര്യനും തിരക്കഥാകൃത്തുമായ കെ.ടി മുഹമ്മദുമായിട്ടായിരുന്നു. കെ.ടി മുഹമ്മദിന് സീനത്തിനെ വിവാഹം കഴിക്കുമ്പോള്‍  54 വയസ്സായിരുന്നു പ്രായം. 16 വര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷം  1993 ല്‍ വേര്‍പിരിയുകയായിരുന്നു. എന്നാൽ കെ.ടി മുഹമ്മദിനെ താന്‍ വിവാഹം  ചെയ്‌തത്‌ നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് എന്ന്  സീനത്ത് തുറന്ന് പറയുകയാണ്.

കോഴിക്കോട് കലിംഗ തിയേറ്റേഴ്സില്‍ വച്ചാണ് ഞാന്‍ കെ.ടിയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്ന് അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുകയാണ്. കെ.ടിയുടെ സൃഷ്ടി എന്ന നാടകത്തിലൂടെയായിരുന്നു എന്റെ അരങ്ങേറ്റം. കെ.ടിക്ക് അന്ന് ചെറുതായി ആസ്മയുടെ പ്രശ്നമുണ്ട്. മരുന്ന് എടുത്ത് തരാന്‍ എന്നോട് ആവശ്യപ്പെടാറുണ്ടായിരുന്നു. കെ.ടിയുടെ ശൈലിയോട് എനിക്ക് എപ്പോഴോ ഇഷ്ടം തോന്നി തുടങ്ങിയിരുന്നു.

അദ്ദേഹം സീനത്തിനെ വിവാഹം ചെയ്ത് തരുമോ എന്ന് എന്റെ ഇളയമ്മയോട് ചോദിച്ചു. ആദ്യം എനിക്കത് ഉള്‍ക്കൊള്ളാനായില്ല. പ്രായവ്യത്യാസം ആയിരുന്നു പ്രശ്നം. അതിനിടെ ഞങ്ങള്‍ വിവാഹിതരാകുന്നു എന്നൊക്കെ നാടക സമിതികളില്‍ പ്രചരിക്കാന്‍ തുടങ്ങി.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരാളുമായി എന്റെ വിവാഹം നിശ്ചയിച്ചിരുന്നു. തുടര്‍ന്ന് കെ.ടിയുമായി ഞാന്‍ സംസാരിക്കാതെയായി. അതിനിടെ എന്നെയും ഇളയമ്മയെയും നാടക സമിതിയില്‍ നിന്ന് പിരിച്ചു വിട്ടു. കെ.ടിയോടുള്ള അടുപ്പമാണ് അതിന് കാരണമായി പറഞ്ഞത്.

സമയത്താണ് കെ.ടിക്ക് ഫിലിം ഡവലപ്മെന്റ് അസോസിയേഷനില്‍ ചെയര്‍മാനായി നിയമനം ലഭിക്കുന്നത്. ആ വാശിയിലാണ് ഞാന്‍ കെ.ടിയെ വിവാഹം കഴിക്കുന്നത്. എന്റേത് ഉറച്ച തീരുമാനമായിരുന്നു. ആളുകള്‍ പറയുന്നത് മനസ്സിലാക്കാനുള്ള പക്വത എനിക്ക് ഉണ്ടായിരുന്നില്ല. ആ ബന്ധത്തിന്റെ ആയുസ്സ് 16 വര്‍ഷമായിരുന്നുവെന്നും സീനത്ത് പറഞ്ഞു. കെ.ടിയുമായി വേര്‍പിരിഞ്ഞ സീനത്ത് അനില്‍ കുമാറിനെ വിവാഹം ചെയ്തു. 2008 ല്‍ കെ.ടി അന്തരിച്ചു.

Actress zeenath reveals about her marriage life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES