Latest News

കണ്ണാടിയില്‍ എന്നെ കാണുന്നത് പോലും എനിക്ക് ഇഷ്ടമായിരുന്നില്ല; തുറന്ന് പറഞ്ഞ് വിദ്യ ബാലന്‍

Malayalilife
കണ്ണാടിയില്‍ എന്നെ കാണുന്നത് പോലും എനിക്ക് ഇഷ്ടമായിരുന്നില്ല; തുറന്ന് പറഞ്ഞ്  വിദ്യ ബാലന്‍

ബോളിവുഡിലെ ശ്രദ്ധേയമായ നടിയാണ് വിദ്യ ബാലൻ. ഹിന്ദി, ബംഗാളി, മലയാളം എന്നീ ഭാഷകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു.  നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ബോളിവുഡില്‍ കരിയറിന‍്റെ ഉന്നതിയിലേക്കുള്ള പ്രയാണം അത്ര എളുപ്പമായിരുന്നില്ല എന്ന് തുറന്ന് പറയുകയാണ്. അതിനെ കുറിച്ച്‌  ഇപ്പോൾ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്  വിദ്യ.

കരിയറിന‍്റെ ആദ്യഘടത്തില്‍ നിരവധി പരിഹാസങ്ങള്‍ക്കും അപമാനങ്ങള്‍ക്കും ഇരയായി. ഒരു തമിഴ് നിര്‍മ്മാതാവ് തന്റെ മുഖത്തു നോക്കി പറഞ്ഞു."അവരെ നോക്കൂ, ഒരു നായികയെ പോലെ ഉണ്ടോ" എന്നായിരുന്നു നിര്‍മ്മാതാവിന്റെ പരാമര്‍ശം.

"ഭംഗിയില്ലെന്ന് എനിക്ക് തന്നെ തോന്നി. കണ്ണാടിയില്‍ എന്നെ കാണുന്നത് പോലും ഇഷ്ടപ്പെട്ടില്ല. കാരണം കാണാന്‍ ഭംഗിയില്ലെന്നായിരുന്നു ഞാന്‍ വിശ്വസിച്ചത്. ഒരുപാട് കാലം ഞാന്‍ അങ്ങനെ തന്നെ വിശ്വസിച്ചു. ആ മനുഷ്യനോട് ക്ഷമിച്ചില്ല. പക്ഷേ, ഇന്ന് എനിക്ക് സന്തോഷമുണ്ട്. ഞാന്‍ എങ്ങനെയാണോ ആ രീതിയില്‍ എന്നെ ഇഷ്ടപ്പെടാന്‍ പഠിച്ചിരിക്കുന്നു".

Actress vidhya balan words about her bolly wood film entry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES