Latest News

നടി സ്വാസിക ഇനി ഉണ്ണി മുകുന്ദന് സ്വന്തം! വാര്‍ത്തക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി നടി സ്വസിക

Malayalilife
നടി സ്വാസിക ഇനി ഉണ്ണി മുകുന്ദന് സ്വന്തം!  വാര്‍ത്തക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി നടി സ്വസിക

മിനിസ്‌ക്രീലുടെ പ്രക്ഷക ഹ്യദയം കീഴടക്കിയ താരമാണ് സ്വസിക. സീത എന്ന ഹിറ്റ് പരമ്പരയിലൂടെയായിരുന്നു സ്വാസിക ഏറെ ആരധകരെ സമ്പാദിച്ചത്. പരമ്പരയില്‍ ഷാനവാസ് ഷാനുവുമായുളള  പ്രണയ രംഗങ്ങള്‍ എല്ലാവരെയും ആകര്‍ഷിച്ചിരുന്നു. സീരിയലുകളിലെ പ്രകടനം ഏറെ പ്രശംസയ്ക്ക് വഴിയൊരുക്കുകയും ചെയ്തു. ഇതോടെ സ്വാസികയെ തേടി ബിഗ് സ്‌ക്രീനില്‍ നിന്ന് നിരവധി അവസരങ്ങളും വന്നിരുന്നു. സ്വസിക സിനിമയില്‍ എത്തിയതോടെ തേപ്പുക്കാരി എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. എന്നാല്‍  ഇതിനിടെ സ്വാസിക  ഉണ്ണി മുകുന്ദനുമായി അടുപ്പത്തിലാണ് എന്ന് തരത്തിലുളള ചില ഗോസിപ്പുകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വന്ന വഴി ഏതാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍. 

ഒരിക്കല്‍ റിമി ടോമി ഏത് താരത്തിന്റെ പേരിനൊപ്പം ഗോസിപ്പ് കേള്‍ക്കുന്നതാണ് ഇഷ്ടമെന്നായിരുന്നു സ്വാസികയോട് ചോദിച്ചത്. എന്നാല്‍ അന്ന് ടൊവിനോ തോമസ് എന്ന ഉത്തരമായിരുന്നു  നടി നല്‍കിയിരുന്നത്. പക്ഷേ പിന്നാലെ പിന്നാലെ 'സ്വാസിക ഇനി ഉണ്ണി മുകുന്ദന് സ്വന്തം' എന്ന രീതിയില്‍ വാര്‍ത്തകള്‍ കണ്ടിരുന്നു എന്നും അത് സത്യമാണോ എന്ന് റിമി ചോദിച്ചിരുന്നു. പക്ഷേ ആ വാര്‍ത്ത് വ്യജമായിരുന്നു. മാമാങ്കത്തിലെ ഉണ്ണിയുടെ പ്രകടനം കണ്ട് അദ്ദേഹത്തെ അഭിനന്ദിച്ച് കൊണ്ടെഴുതിയ കുറിപ്പായിരുന്നു ഇതിന് കാരണമായത്. പോസ്റ്റിന് കീഴില്‍ എഴുതിയിരുന്ന ഇംഗ്ലീഷിലെ വാക്കുകളായിരുന്നു തെറ്റിദ്ധാരണ പരത്തിയത്. 

'സ്വാസിക ഇനി ഉണ്ണി മുകുന്ദന് സ്വന്തം എന്ന് കണ്ടപ്പോള്‍ പെട്ടെന്ന് എന്താ ഇങ്ങനെ സംഭവിച്ചതെന്ന് അറിയാന്‍ വേണ്ടി തുറന്ന് നോക്കി. ഉണ്ണിയുടെ മാമാങ്കം സിനിമ കണ്ടിട്ട് ഫേസ്ബുക്കില്‍ ഞാന്‍ സാധാരണ രീതിയില്‍ ഒരു പോസ്റ്റിട്ടു. ഞങ്ങള്‍ മുന്‍പ് 'ഒറീസ' എന്ന ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് മുതല്‍ നല്ല സുഹൃത്തുക്കളാണ് ഞങ്ങള്‍. ഉണ്ണിയുടെ നല്ലൊരു കഥാപാത്രം കണ്ടപ്പോള്‍ എനിക്ക് വാചാലയാകാന്‍ തോന്നി.

ഉണ്ണിയുടെ കഠിന പ്രയത്നത്തിന് നല്ലൊരു ഫലം കിട്ടി. വളരെ സന്തോഷമുണ്ട് എന്നിങ്ങനെയുള്ള ഒരു പോസ്റ്റ് ആയിരുന്നു അത്. fell in love with him once again, crush for ever എന്നും അതിനൊപ്പം കുറിച്ചിരുന്നു. ആ കഥാപാത്രത്തോട് തോന്നിയ സ്നേഹമാണ് ഉദ്ദേശിച്ചത്. ഉണ്ണി അതിനൊരു മറുപടി പോസ്റ്റ് കൂടി ഫേസ്ബുക്കിലിട്ടിരുന്നു. ഇതാണ് അങ്ങനെയൊരു വാര്‍ത്ത ആയതെന്ന് സ്വാസിക പറയുന്നു.


 

Actress swasika reveals about the gossip

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES