ബാലതാരമായി എത്തി മലയാള സിനിമയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍. സിനിമകളെക്കാള്‍ ഫോട്ടോഷൂട്ടുകളാണ് താരം അധികവും നടത്താറുള്ളത്. അഭിനയത്തെക്കാള്‍ മികച്ച ഒരു നര്‍ത്തകി കൂടിയാണ് സാനിയ ഇയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്. നിര്‍ത്തത്തിനും അഭിനയത്തിനും പുറമേ യൂട്യൂബ് ചാനലുമായി സജീവയാണ് താരം. എന്നാൽ ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
ക്വീൻ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ നായികാ പരിവേഷം ആരംഭിച്ചത്. എന്നാൽ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് നിരവധി വിമർശനങ്ങളാണ് ഉയരാറുള്ളത്. ട്രോളന്മാരും വിമർശകരും അമിതമായ ശരീരപ്രദർശനം എന്നാണ് പറയുന്നതും. എന്നാൽ ഇപ്പോൾ കിടിലൻ മോഡേൺ വേഷത്തിലുള്ള താരത്തിന്റെ ചിത്രങ്ങൾക്ക് സമ്മിശ്ര പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ചിലർ കമന്റ് ബോക്സിലൂടെ ഇത്തരം വസ്ത്രങ്ങൾ ധരിച്ച് എന്തിനാണ് സ്വയം നാണം കെടുന്നതെന്നാണ് ചോദിക്കുന്നത്.
അതോടൊപ്പം തന്നെ ആരാധകർ സിനിമ നടിയായതോടെ നാണം പോയോ, ഇനിയെങ്കിലും മാന്യമായ വസ്ത്രം ധരിച്ചുകൂടെയെന്നും ചോദിക്കുന്നുണ്ട്. എന്നാൽ പോസിറ്റീവ് കമന്റുകളും ചിലരുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ് സാനിയ ക്യാമറക്ക് മുന്നിൽ എത്തുന്നത്. സാനിയ അവതരിപ്പിച്ചത് നടി ഇഷാ തൽവാറിന്റെ കുട്ടിക്കാലമായിരുന്നു. ക്വീനിലേയ്ക്ക് സൂപ്പർ ഡാൻസർ,ഡി ഫോർ ഡാൻസ് തുടങ്ങിയ ഡാൻസ് റിയാലിറ്റി ഷോകളിൽ പങ്കെടുത്ത ശേഷമാണ് അവസരം ലഭിക്കുന്നത്.