മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നടി നിത്യ മേനോന്‍. തന്റേതായ നിലപാടുകൾ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലും താരം ഇതൊനൊടകം തന്നെ തിളങ്ങി കഴിഞ്ഞു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു താരത്തിന്റെ മിക്ക ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളിലെല്ലാം നായികയായി എത്തുന്ന നിത്യാ മേനോന്‍ സിനിമയില്‍ എത്തി ഏറെ വര്‍ഷങ്ങളായെങ്കിലും എല്ലാ ഭാഷകളിലും നിലവിൽ സജീവമാണ് താരം. എന്നാൽ ഇപ്പോൾ താരത്തിന്റെ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
മുന്‍പും നിത്യ തനിക്കെതിരേ ബോഡി ഷെയ്മിങ് നടത്തുന്നവരെ താന്‍ ശ്രദ്ധിക്കാറില്ലെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. പല കമന്റുകളും സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കെതിരെ വരാറുണ്ടെന്ന് പറയുകയാണ് നിത്യ. തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാല്‍ പലരും ശരീരത്തിന്റെ അളവെടുക്കലാണ് ആദ്യം ചെയ്യുന്നതെന്നാണ് താരം പറയുന്നത്.
'' ചിലര്‍ സൈസ് ചോദിച്ച് ഇന്‍ബോക്‌സില്‍ വരും, മറ്റ് ചിലര്‍ സ്വകാര്യ ഭാഗങ്ങള്‍ അയയ്ക്കും. പക്ഷെ ഇതൊന്നും കാര്യമാക്കാറില്ല. ശരീരത്തെക്കാള്‍ അഭിനയത്തിനു പ്രാധാന്യം നല്‍കുന്നതു കൊണ്ടാണ് ഇതൊന്നും വലിയ വിഷയം അല്ലാതാക്കുന്നത്. അഭിനയത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ തടിയെ കുറിച്ചും പൊക്കത്തെ കുറിച്ചും ചിന്തിക്കാറില്ല '' എന്നും താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.