ഒരു സാമൂഹിക സംരംഭകയും മോട്ടിവേഷണല്‍ സ്പീക്കറും കൗണ്‍സിലറും വികലാംഗരുടെ ആക്ടിവിസ്റ്റുമൊക്കെയായി പ്രവര്‍ത്തിക്കുന്ന നടി ഗീതാ പൊതുവാളും മലയാള സിനിമയില്‍ നിന്നും മോശം അനുഭവം ഉണ്ടായതായി വെളിപ്പെടുത്തിയിരിക്കു കയാണ്. ഇത്തരം അനുഭവങ്ങള്‍ കാരണമാണ് സിനിമ അഭിനയം നിര്‍ത്തിയത് എന്നും ഇവര്‍ പറയുന്നു. വെള്ളിവെളിച്ചത്തില്‍ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ആ സിനിമയുടെ നിര്‍മ്മാതാവ് തന്നോട് മോശമായി പെരുമാറാന്‍ ശ്രമിച്ചു എന്നും ഇപ്പോള്‍ ഇവര്‍ പറയുകയാണ്. രാത്രി മദ്യപിച്ച് റൂമില്‍ കയറി വന്നു എന്നും ഇവര്‍ അഭിമുഖത്തില്‍ പറയുന്നു.
കൂടെ അഭിനയിച്ച മറ്റൊരു നടിക്ക് വളരെ മോശം അനുഭവം ആയിരുന്നു ഉണ്ടായിരുന്നത്. അതും ഇതേ നിര്‍മ്മാതാവിന്റെ ഭാഗത്ത് നിന്നു തന്നെയാണ് എന്നും ഗീതാ പൊതുവാള്‍ പറയുന്നു. ഇതുപോലെയുള്ള വിഷയങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ അവരെ ആ സിനിമയില്‍ നിന്നും ഒഴിവാക്കി എന്നാണ് ഗീതാ പൊതുവാള്‍ പറയുന്നത്. എന്തായാലും ഒരു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കാരണം വലിയ രീതിയിലുള്ള ആരോപണങ്ങളാണ് ഇപ്പോള്‍ സിനിമയിലെ ചെറുതും വലുതുമായ താരങ്ങള്‍ക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.