Latest News

റാഷി ഖന്ന ആത്മാഭിമാനം വ്രണപ്പെടുത്തി; ആരോപണങ്ങൾ ഉന്നയിച്ച് ‘നേക്കഡ്’ നായിക സ്വീറ്റി

Malayalilife
റാഷി ഖന്ന ആത്മാഭിമാനം വ്രണപ്പെടുത്തി; ആരോപണങ്ങൾ ഉന്നയിച്ച്  ‘നേക്കഡ്’ നായിക സ്വീറ്റി

തെലുങ്ക് നടി റാഷി ഖന്നയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി കൊണ്ട് ‘നേക്കഡ്’ ചിത്രത്തിലെ നായിക സ്വീറ്റി രംഗത്ത്.  രാം ഗോപാല്‍ വര്‍മ്മ ലൈംഗികത പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് നേക്കഡ്.  ശ്രീ രാപക എന്നാണ് നേരത്തെ കോസ്റ്റ്യൂം ഡിസൈനര്‍ ആയി ജോലി ചെയ്തിരുന്ന സ്വീറ്റിയുടെ യഥാര്‍ത്ഥ പേര്.

 റാഷി ഖന്ന  തന്നോട് കോസ്റ്റ്യൂം ഡിസൈനറായിരുന്ന കാലത്ത് തന്റെ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന രീതിയിലാണ് പെരുമാറിയിരുന്നതെന്നാണ് സ്വീറ്റി പറയുന്നത്. ”സുപ്രീം എന്ന സിനിമയില്‍ ഞാനായിരുന്നു കോസ്റ്റ്യൂം ഡിസൈനര്‍. മൂന്ന് മണിയായപ്പോള്‍ സാരിയുടെ ഡ്രെയ്പ് ശരിയാക്കണം എന്ന് ആവശ്യപ്പെട്ട് റാഷി ഖന്ന എന്നെ വിളിച്ചു. അവിടെ എത്തിയപ്പോള്‍ സ്ത്രീകളടക്കം 150 ഓളം ആള്‍ക്കാര്‍ അവിടെയുണ്ടായിരുന്നു. അവരില്‍ ആര്‍ക്കെങ്കിലും ഇത് ചെയ്യാവുന്നതേയുള്ളു.”

”എന്നാല്‍ വിളിച്ചു വരുത്തിയതിന് ശേഷം മണിക്കൂറുകളോളം എന്നോട് കാത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ടു. വലിയ താരമാണ് എന്ന അഹങ്കാരത്തോടെയാണ് പെരുമാറിയത്. അത് എന്റെ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നു. പട്ടാസ് എന്ന ധനുഷ് ചിത്രം ഒരുക്കിയ സംവിധായകന്‍ അനില്‍ രവിപുഡിക്കും റാഷി എന്നോട് അപമര്യാദയായി പെരുമാറുന്ന കാര്യം അറിയാം” എന്നും സ്വീറ്റി തുറന്ന് പറയുന്നു.

 സ്വീറ്റി ഒരു തെലുങ്ക് മാധ്യമത്തോട് ഡാന്‍സ് മാസ്റ്റര്‍ രാജു സുന്ദരം മാസ്റ്ററോടും റാഷിയുടെ പെരുമാറ്റത്തെ കുറിച്ച് താന്‍ സെറ്റില്‍ വെച്ച് പറഞ്ഞതായും പറഞ്ഞു.  ഈ ആരോപണങ്ങളോട് എന്നാല്‍ റാഷി ഖന്ന ഇതുവരെ പ്രതികരിച്ചിട്ടില്ല.

shree rapaka sweety said allegations against raashi khanna

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES