മലയാളിയായ നയന്‍താര ഇപ്പോള്‍ തെന്നിന്ത്യയിലെ തന്നെ സൂപ്പര്‍ താരമാണ്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നടി കൂടിയാണ് നയന്‍താര. മലയാളത്തിലായിരുന്നു അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴിലാണ് നയന്‍താര ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ സംവിധായകന്‍ വിഘ്നേഷുമായി പ്രണയത്തിലാണ് നയന്‍സ്. ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ അത് വ്യക്തമാക്കിയിട്ടുണ്ട്. നയന്‍സുമൊത്തുള്ള യാത്രകളും ആഘോഷങ്ങളുമൊക്കെ മുടങ്ങാതെ വിഘ്നേഷ് ഇന്‍സ്റ്റഗ്രാമിലുള്‍പ്പടെ പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപ്പോൾ ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. തമിഴ്‌നാട്ടിലെ ഒരു അമ്പലത്തില്‍ വെച്ച് നയന്‍താരയും വിഘ്‌നേശ് ശിവനും വിവാഹിതരായി എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുവര്‍ക്കും ആശംസകളുമായി ആരാധകർ എത്തിയിരിക്കുകയാണ്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരികരണം വന്നിട്ടില്ല.
വളരെ കുറച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹിതരാവാനാണ് ആഗ്രഹമെന്ന് ഇരുവരും നേരത്തെ റിപോർട്ടുകൾ വന്നിരുന്നു.പല തവണ നയന്‍സും വിഘ്‌നേശ് ശിവനും വിവാഹിതരായി എന്ന വാർത്ത വന്നതോടെ ആരും ഇത് വിശ്വാസത്തിൽ എടുത്തിരുന്നില്ല. അതേസമയം പ്രമുഖ വിനോദ സൈറ്റായ പിങ്ക്‌വില്ല അടക്കം ഈ വാർത്ത കൊടുത്തിരിക്കുകയാണ്.
വിഘ്‌നേശുമായി നയന്‍സും അടുക്കുന്നത് പ്രഭുദേവയുമായിട്ടുള്ള പ്രണയം അവസാനിച്ചതിന് ശേഷമായിരുന്നു. ഇരുവരും ആരംഭിച്ചിരുന്നത് നാനും റൗഡി താന്‍ എന്ന സിനിമയില്‍ ഒന്നിച്ചതിന് ശേഷമായിരുന്നു. എന്നാൽ നയൻസ് നാല് വര്‍ഷത്തോളമായി കാമുകന്‍ വിഘ്നേശ് ശിവനൊപ്പമാണ് കഴിയുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുളള പ്രണയവിശേഷങ്ങള്‍ക്ക് ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിശേഷാവസരങ്ങള്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഇവര്‍ പരസ്പരം പങ്കുവയ്ക്കാറുണ്ട്.
അതേ സമയം നയന്‍താര മാസങ്ങള്‍ക്ക് മുന്‍പ് മതം മാറിയതിനെ കുറിച്ചും സമാനമായ രീതിയില്‍ വാർത്തകൾ പുറത്ത് വന്നിരുന്നു. പേര് മാറിയത് പോലെ തന്നെ ക്രിസ്ത്യാനി ആയിരുന്ന നടി ഹിന്ദു മതം സ്വീകരിച്ചെന്ന വാർത്തയും പ്രചരിച്ചിരുന്നു. 2011 ആഗസ്റ്റ് ഏഴിനാണ് ചെന്നൈയിലുള്ള ആര്യ സമാജ് അമ്പലത്തില്‍ നിന്നും ഒരു നന്യാസിയുടെ സാന്നിധ്യത്തിൽ മതം മാറൽ ചടങ്ങ് നടന്നിരുന്നത്. ചടങ്ങിന്റെ ഭാഗമായി വേദത്തില്‍ നിന്നുള്ള സ്തുതി ഗീതങ്ങളും ഗായത്രി മന്ത്രവും നടി ചൊല്ലിയെന്നും വർത്തനാൽ വന്നിരുന്നു. പ്രശസ്തമായ അമ്പലങ്ങളില്‍ വിഘ്നേശ് ശിവനൊപ്പം നടിയുടെ സന്ദർശനത്തിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.