മലയാള സിനിമ സീരിയൽ മേഖലയിൽ ഒരു കാലത്ത് നിറസാന്നിധ്യമായിരുന്നു ചന്ദ്ര ലക്ഷ്മൺ. ചന്ദ്ര പ്രേക്ഷകരുടെ മനസ്സിൽ സ്വത സിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് ഇടം നേടിയത്. പൃഥ്വിയുടെ നായികയായിട്ടായിരുന്നു ടെലിവിഷനിലും സിനിമയിലും മിന്നിത്തിളങ്ങിയ ചന്ദ്ര ആദ്യമായി ക്യാമറയ്ക്കു മുന്നിലെതുന്നതും. എന്നാൽ സീരിയൽ പ്രേമികളുടെ മനസ്സിലേക്ക് സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനെ അവതരിപ്പിച്ചുകൊണ്ടാണ് താരം കുടിയേറുന്നത്. താരം സ്‌ക്രീനിൽ വില്ലത്തിയായിട്ടാണ് നിറഞ്ഞതെങ്കിലും സ്വന്തം വീട്ടിലെ താരമായിട്ടാണ് ചന്ദ്രയെ മലയാളി പ്രേക്ഷകർ സ്വീകരിച്ചതും.
അതേസമയം നടി തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നുപറയുകയാണ് ഇപ്പോൾ. എന്നാണ് കല്യാണം എന്ന ചോദ്യം കേട്ട് ഞാൻ മടുത്തു. കല്യാണം കഴിയാത്ത ഞാൻ കല്യാണം കഴിച്ച് അമേരിക്കയിൽ സെറ്റിലായി എന്ന വാർത്ത വന്നത് അടുത്തിടെയാണ്. അതു കണ്ട് ഞാനും അപ്പയും അമ്മയുമൊക്കെ ഒരുപാട് ചിരിച്ചു.കല്യാണം എന്ന് പറയുന്നത് എടുത്ത് ചാടി ചെയ്യേണ്ട ഒരു കാര്യമല്ല. ഇത്രയും കാലമായി കല്യാണം കഴിക്കാത്തത് പ്രേമനൈരാശ്യം കാരണമാണോ എന്ന് ചോദിച്ചാൽ അല്ല.
ഞാൻ ഒരു അവശ കാമുകിയൊന്നുമല്ല.പ്രേമമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ നൈരാശ്യമൊന്നും ഉണ്ടായിട്ടില്ല. എന്റെ നല്ല സുഹൃത്തുക്കൾ തന്നെ പിന്നീട് കാമുകന്മാരായിട്ടുണ്ട്.പ്രണയം മുന്നോട്ട് കൊണ്ട് പോകാന് പറ്റില്ലെന്ന അവസ്ഥയിൽ ഞങ്ങൽ കൈ കൊടുത്ത് പിരിഞ്ഞവരാണ് എന്നും താരം തുറന്ന് പറയുന്നു.