Latest News

വിവാഹം വേണ്ടന്ന് വെയ്ക്കാന്‍ കാരണം എന്റെ മക്കള്‍ അല്ല;അവര്‍ ഒരിക്കലും ഒരു തടസ്സമായിട്ടില്ല: സുസ്മിത സെൻ

Malayalilife
വിവാഹം വേണ്ടന്ന് വെയ്ക്കാന്‍ കാരണം എന്റെ മക്കള്‍ അല്ല;അവര്‍ ഒരിക്കലും ഒരു തടസ്സമായിട്ടില്ല: സുസ്മിത സെൻ

ബോളിവുഡിലെ തന്നെ താരറാണിയും വിശ്വസുന്ദരിയുമാണ് നടി  സുസ്മിത സെൻ. ഇന്ത്യയിലേക്ക് ആദ്യ മിസ് യൂണിവേഴ്‌സ് പട്ടം സ്വന്തമാക്കി കൊണ്ട് വന്ന താരസുന്ദരി കൂടിയാണ് സുസ്മിത.  നടിയുടെ ജീവിതത്തില്‍ പതിനെട്ട് വയസില്‍ നേടിയ ഈ അംഗീകാരം പിന്നീടുള്ള ജീവിതത്തിൽ ഏറെ മുതൽക്കൂട്ടായി മാറുകയും ചെയ്തു. എന്നാൽ ഇപ്പോൾ  താന്‍ വിവാഹിതയാവാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സുസ്മിത. ജീവിതത്തില്‍ വന്ന പുരുഷന്മാരെല്ലാം തന്നെ ഏതെങ്കിലും വിധത്തില്‍ നിരാശപ്പെടുത്തുന്നവരാണെന്ന് മിസ് യൂണിവേഴ്സും നടിയുമായ അവര്‍ പറഞ്ഞു.മൂന്നാം വട്ടവും വിവാഹത്തില്‍ നിന്നും പിന്മാറാനുള്ള കാരണം ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയായിരുന്നു താരം. 

വിവാഹം വേണ്ടന്ന് വെയ്ക്കാന്‍ കാരണം തന്റെ മക്കള്‍ അല്ല എന്നും അവര്‍ ഒരിക്കലും ഒരു തടസ്സമായിട്ടില്ല.മൂന്ന് വിവാഹത്തില്‍ നിന്നും ദൈവം രക്ഷിച്ചതായി ആണ് തോന്നുന്നത്, ദൈവം തന്നെയും മക്കളെയും രക്ഷപെടുത്തി എന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു. സുസ്മിതയും മോഡല്‍ രോഹ്‌മാനും മൂന്നു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇരുവരും വേര്‍പിരിഞ്ഞു. എന്റെ രണ്ടു കുട്ടികളും എന്റെ ജീവിതത്തില്‍ വന്ന ആളുകളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവരാണ്.

എല്ലാവര്‍ക്കും തുല്യമായ സ്നേഹവും ബഹുമാനവും അവര്‍ നല്‍കിയിട്ടുണ്ട്. ഞാന്‍ മൂന്ന് തവണ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും, മൂന്ന് തവണയും ദൈവം എന്നെ രക്ഷിക്കുകയും ചെയ്തു.’ സുസ്മിത വ്യക്തമാക്കി.

 

Actress susmitha sen words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES