തവള അമ്മച്ചി എന്ന് കമന്റ്; മാസ്സ് മറുപടി നല്‍കി നടി സുബി സുരേഷ്

Malayalilife
തവള അമ്മച്ചി എന്ന് കമന്റ്; മാസ്സ്  മറുപടി നല്‍കി നടി  സുബി സുരേഷ്

വതാരകയായും നടിയായും തിളങ്ങുന്ന സുബി സുരേഷ് മലയാളികള്‍ക്ക് സുപരിചിതയാണ്. 38 വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ദൃശ്യമാധ്യമങ്ങളില്‍ പുരുഷഹാസ്യ താരങ്ങളെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഹാസ്യതാരമാണ് സുബി. എപ്പോഴും കോമഡിമാത്രം പറയുന്ന സുബി കോമഡി സ്‌കിറ്റുകളില്‍ സ്ത്രീസാന്നിധ്യം അധികമില്ലാത്ത കാലത്താണ് രംഗത്തെത്തുന്നത്.ഒരുപാട് കലാകാരന്മാരെ സമ്മാനിച്ച കൊച്ചിന് കലാഭവന് വഴി ഇന്റസ്ട്രിയില് എത്തിയതാണ് സുബി.

സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം ഇപ്പോള്‍ അധിക്ഷേപ കമന്റിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ്. താരം ഫേസ്ബുക്കില്‍ സുബി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെയാണ് മോശം കമന്റ് വന്നിരിക്കുന്നത്. ഇതിനെതിരെയാണ് താരം ഇപ്പോൾ രൂക്ഷമായ ഭാഷയില്‍ മറുപടി നൽകിയിരിക്കുന്നത്.

 സുബി സമൂഹമാധ്യമങ്ങളിലൂടെ ഫാഷന്‍ ഷോയില്‍ റാംപില്‍ നില്‍ക്കുന്ന ഫോട്ടോയായിരുന്നു പങ്കുവെച്ചിരുന്നത്.  ഫോട്ടോയ്ക്ക് താഴെ ഒരാള്‍ തവള അമ്മച്ചി എന്നായിരുന്നു കമന്റ് ചെയ്തത്. സ്വന്തം ഫോട്ടോ നോക്കി അഭിമാനത്തോടെ മറ്റുള്ളവര്‍ക്കു കമന്റ് ഒണ്ടാക്കരുത് കേട്ടോ മോനേ, എന്നായിരുന്നു ഈ കമന്റിന് സുബി നല്‍കിയ മറുപടി. ഇതിന് പിന്നാലെ സുബിയ്ക്ക് പിന്തുണയുമായി നിരവധി പേർ ആയിരുന്നു രംഗത്ത് എത്തിയതും. 

Actress subi suresh post against negative comments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES