നമുക്ക് ദേഷ്യം തോന്നുന്ന ചില നിമിഷങ്ങളുണ്ടായിട്ടുണ്ട്; അതില്‍ പ്രധാനം ചില അകന്ന ഫാമിലി മെമ്പേഴ്സിന്റെയൊക്കെ ചോദ്യങ്ങള്‍ ആണ്: നമിത പ്രമോദ്

Malayalilife
നമുക്ക് ദേഷ്യം തോന്നുന്ന ചില നിമിഷങ്ങളുണ്ടായിട്ടുണ്ട്; അതില്‍ പ്രധാനം ചില അകന്ന ഫാമിലി മെമ്പേഴ്സിന്റെയൊക്കെ ചോദ്യങ്ങള്‍ ആണ്: നമിത പ്രമോദ്

ബാലതാരമായി തന്നെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വച്ച് കൊണ്ട് യുവ നായികയായി വളർന്ന് വരുന്ന താരമാണ് നടി നമിത പ്രമോദ്. വളരെയധികം സിനിമകള്‍ ജീവിതത്തിന്റെ ഭാഗമാക്കിയില്ലെങ്കിലും  ഇല്ലെങ്കിലും നമിതയുടെ  മിക്ക ചിത്രങ്ങളും  വിജയങ്ങള്‍ സ്വന്തമാക്കിയവയാണ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവയായ താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ മുന്നില്‍ വന്നിരുന്ന സിനിമകളുടെ ടീം നോക്കി സിനിമ തെരഞ്ഞെടുത്തിരുന്ന താന്‍ നായിക എന്ന നിലയില്‍ തനിക്ക് പെര്‍ഫോം ചെയ്യാനുള്ള സിനിമകളാണ് ഇനിമുതല്‍ സ്വീകരിക്കുന്നതെന്ന് തുറന്നു പറയുകയാണ് താരം.

നമുക്ക് ദേഷ്യം തോന്നുന്ന ചില നിമിഷങ്ങളുണ്ടായിട്ടുണ്ട്. അതില്‍ പ്രധാനം ചില അകന്ന ഫാമിലി മെമ്‌ബേഴ്‌സിന്റെയൊക്കെ ചോദ്യങ്ങള്‍ ആണ്. ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ ചിലരുടെ ചോദ്യം ഉടനെ തുടങ്ങും. ഇനി എന്നാണ് അടുത്ത സിനിമ? ഇപ്പോള്‍ സിനിമയില്ലേഎന്നൊക്കെയുള്ള ചോദ്യം, അത് എനിക്ക് കണ്ണെടുത്താല്‍ കണ്ടൂടാ. അങ്ങനെ ചോദിക്കുന്നവര്‍ക്ക് മറുപടി കൊടുക്കാറുമില്ല. അവരെ മൈന്‍ഡ് ചെയ്യാറുമില്ല. ഞാന്‍ സിനിമയുമായി ബന്ധപ്പെട്ട ഏതു കാര്യങ്ങള്‍ക്കും അഭിപ്രായം വിളിച്ചു ചോദിക്കുന്നത് ലാലു അങ്കിളിനോടാണ് (ലാല്‍ ജോസ്).

ആദ്യമൊക്കെ ടീമും, ബാനറും നോക്കിയാണ് ഓരോ സിനിമകള്‍ തെരെഞ്ഞെടുത്തിരുന്നത്. ഇപ്പോള്‍ എന്റെ കഥാപാത്രത്തിന്റെ പ്രധാന്യമൊക്കെ ഞാന്‍ നോക്കും. തുടക്കകാലത്ത് എനിക്ക് എന്റെ ആദ്യ രണ്ടു സിനിമകളില്‍ എന്റെ ശബ്ദം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. എന്റെ വോയിസ് ആണുങ്ങളെ പോലെയാണ് എന്നതായിരുന്നു കാരണം.

Actress Namitha pramod new statement goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES