മലയാളികളുടെ പ്രിയ താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. താരദമ്പതികളുടെ മിക്ക വിശേഷങ്ങളും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ 740 ഐ സ്വന്തമാക്കിയിരിക്കുകയാണ് ഇരുവരും.കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് പുതിയ വാഹനം സ്വന്തമാക്കിയത്. ലംബോര്‍ഗിനി ഉറുസിനും റേഞ്ച് റോവറിനും ശേഷം ഇവരുടെ ഏറ്റവും പുതിയ വാഹനമാണ് 740 ഐ.
ഈ വര്‍ഷമാദ്യം ആസിഫ് അലി 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ എം സ്‌പോട്ട് എഡിഷന്‍ സ്വന്തമാക്കിയിരുന്നു. അതിനുശേഷം മലയാള സിനിമാലോകത്തേയ്ക്കു എത്തുന്ന ബിഎംഡബ്ല്യുവിന്റെ അത്യാഢംബര സെഡാനാണിത്.
ജനുവരിയിലാണ് ബിഎംഡബ്ല്യു 7 സീരിസിന്റെ പുതിയ മോഡല്‍ ഇന്ത്യയില്‍ എത്തുന്നത്. മൂന്നു ലീറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുള്ള കാറിന് 380 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്. 48V ഇലക്ട്രിക് മോട്ടറും വാഹനത്തിലുണ്ട്. 18 എച്ച്പിയാണ് മോട്ടറിന്റെ കരുത്ത്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയര്‍ബോക്‌സ്. വേഗം നൂറുകടക്കാന്‍ വെറും 5.4 സെക്കന്റ് മാത്രം മതി. ഉയര്‍ന്ന വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍