ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിക്ക് പരിക്ക്. താരത്തിന്റെ പിആര്‍ ടീമാണ് വിവരം പുറത്തുവിട്ടത്. പരിക്ക് സാരമുള്ളതല്ലെന്നും പിആര്‍ ടീം അറിയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രത്തിനായി ആക്ഷന്‍ സീനില്‍ അഭിനയിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ഹൈദരാബാദില്‍ തിങ്കാളാഴ്ച വൈകിട്ടായിരുന്നു സംഭവം. ഗൂദാചാരി -2ന്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു ഇമ്രാന്‍ ഹാഷ്മി. ആക്ഷന്‍ സീന്‍ അഭിനയിക്കുന്നതിനിടെ താടിക്ക് താഴെ കഴുത്തിന് മുകളിലായി മുറിവേല്‍ക്കുകയായിരുന്നു. 2018ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സ്‌പൈ ത്രില്ലറായ ഗൂദാചാരി -2.
ഇമ്രാന്‍ ഹാഷ്മിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. പവന്‍ കല്യാണിനൊപ്പം 'OG' എന്ന മറ്റൊരു ചിത്രത്തിലും താരം അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2025ലാണ് 'OG'യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സാറാ അലി ഖാനോടൊപ്പം Ae Watan Mere Watan എന്ന ചിത്രമാണ് ഹാഷ്മിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
'മര്‍ഡര്‍' എന്ന ചിത്രത്തിലൂടെ ആയിരുന്നു ബോളിവുഡില്‍ നടനായി ഇമ്രാന്‍ ഹാഷ്മിയുടെ അരങ്ങേറ്റം. ഇമ്രാന്‍ ഹാഷ്മിക്ക് ബോളിവുഡിലെ ആദ്യ ചിത്രം തൊട്ടേ സീരിയല്‍ കിസ്സര്‍ എന്ന ഒരു വിഷേഷണപ്പേര് കിട്ടി. അതിലുപരി മികച്ച ഒരു നടനാണ് താനെന്നും ഇമ്രാന്‍ ഹാഷ്മി പലതവണ തെളിയിച്ചിട്ടുണ്ട്. റിയലിസ്റ്റിക് അവതരണ രീതിയിലാണ് ബോളിവുഡ് കഥാപാത്രങ്ങളെ നടന്‍ എന്നും അവതരിപ്പിച്ചിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്.