മാര്‍ച്ച് 27 എമ്പുരാന്‍ ഡേയായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍ ഫാന്‍സും പൃഥ്വിരാജ് ഫാന്‍സും. ഇപ്പോഴിതാ, ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ പുത്തന്‍ ഐഡിയയുമായി എത്തുകയാണ് ആശിര്‍വാദ് സിനിമാസ്. അതിനു പിന്തുണയുമായി പൃഥ്വിരാജും രംഗത്തുണ്ട്.
റിലീസ് ദിവസം ബ്ലാക്ക് ഡ്രസ്സ് കോഡ് ആക്കിയാലോ എന്നൊരു പോള്‍ എക്‌സില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. പൃഥ്വിയും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. 'ഞാനുമുണ്ട്. ലാലേട്ടന്റെ കാര്യം ഞാനേറ്റു,' എന്നാണ് പൃഥ്വിയുടെ മറുപടി.
അതേസമയം, അഡ്വാന്‍സ് ബുക്കിംഗില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് എമ്പുരാന്‍. അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം 58 കോടിയാണ് ചിത്രം നേടിയത്. കേരളത്തില്‍ നിന്നും 19 കോടിയും മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 4.5 കോടിയും ഓവര്‍സീസ് ബുക്കിംഗില്‍ 34.5 കോടിയും ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ട്.
മാര്‍ച്ച് 27 വ്യാഴാഴ്ച രാവിലെ ആറു മണിയ്ക്കാണ് എമ്പുരാന്റെ ആദ്യ ഷോ. കേരളത്തില്‍ ആശിര്‍വാദും തമിഴ്‌നാട്ടില്‍ ഗോകുലം മൂവീസുമാണ് ചിത്രത്തിന്റെ വിതരണം. ചിത്രത്തിന്റെ കര്‍ണാടക ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്തിരിക്കുന്നത്. വമ്പന്‍ സിനിമാ നിര്‍മ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. അതേസമയം, ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിലെ എമ്പുരാന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ദില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ആണ്. അനില്‍ തടാനി നേതൃത്വം നല്‍കുന്ന എ എ ഫിലിംസ് ആണ് ചിത്രം നോര്‍ത്ത് ഇന്ത്യയില്‍ എത്തിക്കുന്നത്.
ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍ അടക്കം വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, ടൊവിനോ തോമസ്, സച്ചിന്‍ ഖേദേക്കര്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ശിവദ, സായ് കുമാര്‍, ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, കാര്‍ത്തികേയ ദേവ്, ഒസിയേല്‍ ജിവാനി, സത്യജിത്ത് ശര്‍മ, ശുഭാംഗി ലത്കര്‍, ഐശ്വര്യ ഒജ്ഹ, നിഖാത് ഖാന്‍, അലക്‌സ് ഒ'നെല്‍ , ബെഹ്‌സാദ് ഖാന്‍, അനീഷ് ജി മേനോന്‍, ജെയ്‌സ് ജോസ്, നൈല ഉഷ, ജിലു ജോണ്‍, മൈക്ക് നോവിക്കോവ്, ശിവജി ഗുരുവായൂര്‍, മുരുഗന്‍ മാര്‍ട്ടിന്‍, മണിക്കുട്ടന്‍, നയന്‍ ഭട്ട്, ബൈജു സന്തോഷ്, നന്ദു, സാനിയ ഇയ്യപ്പന്‍, എറിക് എബൗനി, സ്വകാന്ത് ഗോയല്‍, ആന്‍ഡ്രിയ തിവാദര്‍, ജെറോം ഫ്‌ലിന്‍, അഭിമന്യു സിംഗ്, കാര്‍ത്തിക് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
ദീപക് ദേവാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. ഏതാണ്ട് 3 മണിക്കൂറാണ് എമ്പുരാന്റെ ദൈര്‍ഘ്യം എന്നാണ് റിപ്പോര്‍ട്ട്. കൃത്യമായി പറഞ്ഞാല്‍ 2 മണിക്കൂര്‍ 59 മിനിറ്റ്. മലയാളം സിനിമ ചരിത്രത്തില്‍ ആദ്യമായി IMAX-ല്‍ റിലീസ് ചെയ്യുന്ന ചിത്രമാകുകയാണ് എമ്പുരാന്‍.