നടന് ബാലയുടെ മുന്‍ഭാര്യ എലിസബത്ത് ഉദയന്‍ ഡോക്ടറാണെങ്കിലും യുട്യൂബിലും സോഷ്യല്‍മീഡിയകളിലും സജീവമാണ്. സ്വന്തം സന്തോഷത്തിനും തൃപ്തിക്കുമായാണ് എലിസബത്ത് യുട്യൂബ് ചാനല്‍ ആരംഭിച്ചത്. മാനസീകാരോ?ഗ്യം, മോട്ടിവേഷന്‍ സ്പീച്ചുകള്‍, വ്‌ലോ?ഗുകള്‍, ഷോട്ട്‌സുകള്‍ എല്ലാം സ്വന്തം യുട്യൂബ് ചാനലിലൂടെ എലിസബത്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. അഹമ്മദാബാദില്‍ ജോലി ചെയ്യുന്ന എലിസബത്ത് ഇപ്പോള്‍ നാട്ടില്‍ അവധിക്കായി എത്തിയിട്ടുണ്ട്.
ഇപ്പോഴിതാ എലിസബത്ത് പങ്കിട്ട പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വിവാഹ വസ്ത്രത്തില്‍ അതി സുന്ദരിയായാണ് എലിസബത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ബാലയുമായുള്ള വിവാഹശേഷം നടന്ന സല്‍ക്കാര ചടങ്ങില്‍ ചുവന്ന നിറത്തിലുള്ള ഹെവി ലെഹങ്കയായിരുന്നു എലിസബത്ത് ധരിച്ചിരുന്നത്. സോഷ്യല്‍മീഡിയ എലിസബത്തിന്റെ മുഖം ആദ്യമായി കാണുന്നതും ആ വിവാഹ വസ്ത്രത്തിലാണ്.ശരീരം ഭാരം കുറഞ്ഞതിനാലാണ് വീണ്ടും വിവാഹ വസ്ത്രം എലിസബത്ത് ധരിച്ച് നോക്കിയത്.
ഈ ഡ്രസ്സിലാകും യുട്യൂബ് ചാനലിലും സോഷ്യല്‍മീഡിയയിലുമുള്ള ആളുകള്‍ എന്നെ കൂടുതലും കണ്ടിട്ടുണ്ടാവുകഅത് കഴിഞ്ഞ് പിന്നീട് ഈ ഡ്രസ്സ് എനിക്ക് കൊള്ളാതെയായി. കാരണം ഞാന്‍ പിന്നീട് തടിവെച്ചു. ഇപ്പോള്‍ ഈ ഡ്രസ് എനിക്ക് ലൂസാണ്. പഴയ ഡ്രസ്സില്‍ എനിക്ക് കയറുന്നത് ഞാന്‍ ഇപ്പോള്‍ വീണ്ടും തപ്പിയെടുത്തിട്ടുണ്ട്. വീട്ടിലായതിനാല്‍ ഒരുപാട് സമയമുണ്ട്. പുറത്ത് പോകാനും കഴിയുന്നില്ല. അതിനുള്ള എനര്‍ജി എനിക്കില്ല. അങ്ങനെ തപ്പിയെടുത്തപ്പോഴാണ് ഈ ഡ്രസ്സും എനിക്ക് കിട്ടിയത്. അന്ന് നല്ല മേക്കപ്പൊക്കെ ചെയ്താണ് ഈ ഡ്രസ് ധരിച്ചിരുന്നത്.
ഇപ്പോള്‍ ഇത് വീണ്ടും ധരിച്ചപ്പോള്‍ എങ്ങനെയുണ്ടെന്ന് അഭിപ്രായം പറയണം. അടുത്ത നവരാത്രിക്ക് ഈ ഡ്രസ് ധരിച്ച് പോയാലോയെന്ന് ഞാന്‍ ആലോചിക്കുന്നുണ്ട് എന്നാണ് എലിസബത്ത് പറഞ്ഞത്. എന്നാല്‍ വിവാഹത്തിന് ധരിച്ച ലെഹങ്കയാണെന്ന് എലിസബത്ത് എവിടേയും എടുത്ത് പറയുന്നില്ല. വീഡിയോ വൈറലായതോടെ വിവാഹ വസ്ത്രമല്ലേയെന്ന് ചോദിച്ച് നിരവധി പേര്‍ എത്തുന്നുണ്ട്.