Latest News

കൂടെ നിന്നേക്കണം കേട്ടോ; ഒന്നാം തീയതി നമ്മുടെ സിനിമ റിലീസ് ചെയ്യുകയാണ്; ഡ്രാമ റിലീസിന് മുന്നോടിയായി പോര്‍ച്ചുഗലില്‍ നിന്നും മോഹന്‍ലാലിന്റെ ഫേസ്ബുക്ക് ലൈവ്

Malayalilife
കൂടെ നിന്നേക്കണം കേട്ടോ; ഒന്നാം തീയതി നമ്മുടെ സിനിമ റിലീസ് ചെയ്യുകയാണ്; ഡ്രാമ റിലീസിന് മുന്നോടിയായി പോര്‍ച്ചുഗലില്‍ നിന്നും മോഹന്‍ലാലിന്റെ ഫേസ്ബുക്ക് ലൈവ്

റെ കാലത്തെ കാത്തിരിപ്പിന് ശേഷം പ്രേക്ഷകരുടെ അടുത്തേക്ക് രഞ്ജിത്-മോഹന്‍ലാല്‍ ടീമിന്റെ 'ഡ്രാമ' എത്തുകയാണ്. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്നത്. പോര്‍ച്ചുഗലില്‍ അവധിക്കാലം ആഘോഷിക്കുന്ന മോഹന്‍ലാല്‍ ഫേസ്ബുക്ക് ലൈവിലൂടെ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചു. തണുത്തുവിറച്ചുകൊണ്ടാണ് ഇത്തവണത്തെ രസികന്‍ ലൈവ്. 'ഒന്നാം തീയതി നമ്മുടെ സിനിമ റിലീസ് ചെയ്യുകയാണ്...ഡ്രാമ.. വളരെ കാലത്തിന് ശേഷം ഞാന്‍ ചെയ്യുന്ന ഹ്യൂമര്‍ കൂടുതലുള്ള സിനിമയാണ്. ഹ്യൂമര്‍ മാത്രമല്ല..അതില്‍ വിലപ്പെട്ട സന്ദശം കൂടിയുണ്ട്. കാണൂ അഭിപ്രായമറിയിക്കു..കൂടെ നിന്നേക്കണം കേട്ടോ'.

നിരഞ്ജ് മണിയന്‍പിള്ള, രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ബൈജു, കനിഹ, ബേബി ലാറ എന്നിവര്‍ക്കൊപ്പം സംവിധായകരായ ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ലണ്ടനില്‍ ചിത്രീകരിച്ച സിനിമയില്‍ നായിക ആശാ ശരത്താണ്.

വര്‍ണ്ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ്, ലില്ലിപാഡ് മോഷന്‍ പിക്‌ച്ചേഴ്‌സ് യു.കെ.ലിമിറ്റഡ് എന്നീ ബാനറുകളില്‍ മഹാ സുബൈറും, എം.കെ. നാസറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിങ് സന്ദീപ് നന്ദകുമാര്‍. ഡ്രാമ വലിയ പിരിമുറക്കമൊന്നുമില്ലാതെ കണ്ടിരിക്കാവുന്ന രസികന്‍ മൂവിയാണെന്നാണ് സംവിധായകന്‍ രഞ്ജിത്തിന്റെ വാഗ്ദാനം. അതിന് ചേരുന്ന വിധമാണ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് ലൈവും.

drama-film-release-mohanlal- fb live

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES