Latest News

പേളിയെ പോലെയും ദിയയെ പോലെയും എക്സ്ട്രീം എക്സ്ട്രോവേട്ടരായ, ഓവര്‍ സ്മാര്‍ട്ടായ സത്രീകള്‍ കണ്ടെത്തിയ പുരുഷന്മാര്‍ക്ക് കോമണ്‍ ആയിട്ട് കണ്ട സ്വഭാവ സവിശേഷത;കത്തി കയറി നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മഞ്ഞുപോലെ കൂള്‍ ഭര്‍ത്താക്കന്മാര്‍; സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്ന കുറിപ്പ് വായിക്കാം

Malayalilife
 പേളിയെ പോലെയും ദിയയെ പോലെയും എക്സ്ട്രീം എക്സ്ട്രോവേട്ടരായ, ഓവര്‍ സ്മാര്‍ട്ടായ സത്രീകള്‍ കണ്ടെത്തിയ പുരുഷന്മാര്‍ക്ക് കോമണ്‍ ആയിട്ട് കണ്ട സ്വഭാവ സവിശേഷത;കത്തി കയറി നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മഞ്ഞുപോലെ കൂള്‍ ഭര്‍ത്താക്കന്മാര്‍; സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്ന കുറിപ്പ് വായിക്കാം

ടന്‍ കൃഷ്ണ കുമാറിന്റെ മകളും സോഷ്യല്‍ മീഡിയ താരവുമായ ദിയ കൃഷ്ണ കഴിഞ്ഞ ആഴ്ചയാണ് വിവാഹിതയാവുന്നത്. വര്‍ഷങ്ങളോളം തന്റെ സുഹൃത്തുക്കളുടെ ഗ്യാങ്ങിലുണ്ടായിരുന്ന അശ്വിനുമായി രണ്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു ദിയ. ശേഷം ഇരുവരും വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. വിവാഹവിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നതിനിടെ ദിയയെയും പേളിയെയും കമ്പയര്‍ ചെയ്ത് സോഷ്യല്‍മീഡിയയിലെത്തിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഡബ്ബിങ് ആര്‍ട്ടിസ്റ്റായ നിഷ പി പങ്കുവെച്ച കുറിപ്പിലൂടെയാണ് താരദമ്പതിമാരെ കുറിച്ച് സൂചിപ്പിച്ചത്. 'പേളിയുടെ ശ്രീനിഷിനും, ദിയയുടെ അശ്വിനും ഒരു കാര്യം കോമണ്‍ ആയിട്ടുള്ളത് രണ്ട് പേരും തമിഴില്‍ വളര്‍ന്ന് മലയാളത്തില്‍ എത്തിയവരാണ്. പേളിയെ പോലെയും ദിയയെ പോലെയും എക്സ്ട്രീം എക്സ്ട്രോവേട്ടരായ, ഓവര്‍ സ്മാര്‍ട്ടായ സത്രീകള്‍ കണ്ടെത്തിയ പുരുഷന്മാര്‍ക്ക് കോമണ്‍ ആയിട്ട് കണ്ട സ്വഭാവ സവിശേഷതയിലും സാമ്യം ഉണ്ട്.


കത്തി കയറി നില്‍ക്കുന്ന ആ സ്ത്രീകള്‍ക്ക് മഞ്ഞുപോലെ തണുത്ത കൂള്‍ കൂള്‍ പാര്‍ട്നേഴ്സ്... തങ്ങളെക്കാള്‍ പ്രശസ്തരും എക്സ്പ്രെസീവുമായ സ്ത്രീകളുടെ ഭാഗം ആകാന്‍ ഒരുപക്ഷെ നിഴലാകാന്‍ അവര്‍ക്കൊരു മടിയും ഈഗോയും ഇല്ല. ശ്രീനിയെ വര്‍ഷങ്ങളായി നമ്മള്‍ കണ്ടു തുടങ്ങിയിട്ട് ഇന്റര്‍വ്യൂകളില്‍ അപൂര്‍വമായി മൗനം ബ്രേക്ക് ചെയ്ത് അശ്വിന്‍ പറഞ്ഞൊരു കാര്യം ഇഷ്ടപ്പെട്ടു. ഇപ്പോള്‍ ദിയയെക്കാള്‍ അശ്വിന്‍ ഫേമസ് ആയല്ലോ എന്ന ചോദ്യത്തിന് അങ്ങനെ അല്ല ദിയ കാരണം അശ്വിന്‍ ഇപ്പോള്‍ ഫേമസ് ആണ് എന്ന് ചിരിച്ചു കൊണ്ട് തിരുത്തുന്ന ആണ്‍കുട്ടി. ശ്രീനിയുടെ ചുരുളമ്മയും അശ്വിന്റെ കണ്ണമ്മയും. എളുപ്പത്തില്‍ കൊണ്ട് നടക്കാന്‍ കഴിയുന്ന സത്രീകള്‍ അല്ല. അവരുടെ ഒഴുക്കിന് ഒരു ഓളം കൊണ്ട് പോലും തടസം സൃഷ്ടിക്കാതെ അവരെത്ര അലയടിച്ചാലും കലങ്ങാതെ ഒപ്പം ഒഴുകുന്ന മനസുള്ള പുരുഷന് മാത്രം കഴിയുന്നതാണ്. തമിഴിന്റെ പന്‍പാടില്‍ വളര്‍ന്നു മലയാളത്തിലേക്ക് എത്തുന്ന പുരുഷന്മാര്‍ക്ക് ഇനി അങ്ങോട്ട് ഡിമാന്‍ഡ് കൂടാനുള്ള ചാന്‍സ് കാണുന്നുണ്ട്. ഈ ചെറുക്കന്മാര്‍ അവരുടെ സ്ത്രീകള്‍ക്ക് ഒപ്പം ഉള്ള ഓരോ പബ്ലിക് അപ്പീറന്‍സിലും അവരുടെ മുഖത്ത് തെളിയുന്ന അഭിമാനം ആരാധന സന്തോഷം സ്നേഹം ഇതൊക്കെ ജെനുവിന്‍ ആണെന്ന് തോന്നാറുണ്ട്. തോന്നലുകള്‍ സത്യമാവട്ടെ.. എന്ന് പ്രാര്‍ത്ഥനകളും ആശംസകളും..'

diya krishna and pearle maaneys

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES