ദിവ്യ ശ്രീധറിന്റെ  ആദ്യ വിവാഹം നടന്നത് 18-ാം വയസില്‍; പക്വതയെത്താത്ത പ്രായത്തിലെ തീരുമാനം  അവസാനിച്ചത് കണ്ണീരില്‍; 22-ാം വര്‍ഷം പിന്നിട്ടപ്പോള്‍ രണ്ടു മക്കളെ സാക്ഷി നിര്‍ത്തി രണ്ടാം വിവാഹവും; പത്തരമാറ്റിലെ താരങ്ങള്‍ ഒരുമിക്കുമ്പോള്‍

Malayalilife
ദിവ്യ ശ്രീധറിന്റെ  ആദ്യ വിവാഹം നടന്നത് 18-ാം വയസില്‍; പക്വതയെത്താത്ത പ്രായത്തിലെ തീരുമാനം  അവസാനിച്ചത് കണ്ണീരില്‍; 22-ാം വര്‍ഷം പിന്നിട്ടപ്പോള്‍ രണ്ടു മക്കളെ സാക്ഷി നിര്‍ത്തി രണ്ടാം വിവാഹവും; പത്തരമാറ്റിലെ താരങ്ങള്‍ ഒരുമിക്കുമ്പോള്‍

സിനിമാ-സീരിയല്‍ സെറ്റുകളില്‍ മൊട്ടിട്ട പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന പ്രണയങ്ങള്‍ ഏറെയാണ്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതായി എത്തിയ വിശേഷമാണ് പത്തരമാറ്റ് സീരിയലിലെ മൂര്‍ത്തി സാറിന്റെയും വില്ലത്തിയായ ദിവ്യാ ശ്രീധറിന്റെയും വിവാഹം. തികച്ചും അപ്രതീക്ഷിതമായാണ് ആരാധകരിലേക്ക് ഇരുവരുടേയും വിവാഹ വാര്‍ത്ത എത്തിയത്. ദിവ്യയുടെ രണ്ടു മക്കളേയും ചേര്‍ത്തു പിടിച്ചായിരുന്നു പുതിയ ജീവിതത്തിലേക്ക് ഇരുവരും കടന്നിരിക്കുന്നത്. ഇന്നു രാവിലെ ഗുരുവായൂരില്‍ നടന്ന ബ്രാഹ്മണ രീതിയിലുള്ള വിവാഹത്തിന്റെ ദൃശ്യങ്ങളെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

നടിയും നര്‍ത്തകിയുമായ ദിവ്യയുടെ ആദ്യ വിവാഹം നടന്നത് 18-ാം വയസിലായിരുന്നു. പ്രണയം കൊടുമ്പിരി കൊണ്ട പ്രായത്തില്‍ ഒളിച്ചോട്ട വിവാഹമായിരുന്നു അത്. വീട്ടുകാരുടെ അനുഗ്രഹവും ആശിര്‍വാദവുമില്ലാതെ നടന്ന ആ വിവാഹത്തിനു പിന്നാലെ മൂത്തമകളും ജനിച്ചു. എന്നാല്‍ ആ ജീവിതം കണ്ണീരിലേക്ക് മുങ്ങാന്‍ അധികകാലം വേണ്ടി വന്നിരുന്നില്ല. മകള്‍ ജനിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു മകനുണ്ടായത്. അപ്പോഴേക്കും ഈ ദാമ്പത്യം ഇനി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് ദിവ്യ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്നാണ് വവാഹ മോചനത്തിലേക്ക് കാര്യങ്ങള്‍ എത്തിയതും.

തുടര്‍ന്ന് മോഡലിംഗും അഭിനയവും ഒക്കെയായി രണ്ടു മക്കളെ വളര്‍ത്താനുള്ള കഠിനമായ പരിശ്രമത്തിലായിരുന്നു. അങ്ങനെയാണ് സീരിയല്‍ മേഖലയിലേക്കും എത്തിയത്. പത്തരമാറ്റിലെ വില്ലത്തിയായും സ്വയംവരത്തിലെ ആരതിയായും ഒക്കെ അഭിനയിക്കുന്നതിനിടെയാണ് പത്തരമാറ്റിലെ ക്രിസ് വേണുഗോപാലുമായി പരിചയപ്പെടുന്നത്. ഒട്ടനവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടന്‍ മാത്രമല്ല, അഡ്വക്കേറ്റും മതപണ്ഡിതനും മോട്ടിവേഷണല്‍ സ്പീക്കറും ഡോക്ടറേറ്റ് നേടുകയും ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ് ക്രിസ് വേണുഗോപാല്‍. അതുകൊണ്ടു തന്നെ ആദ്യം അദ്ദേഹവുമായി വലിയ പരിചയമോ ബന്ധമോ ഒന്നും ഉണ്ടായിരുന്നില്ല.  ഇടക്ക് ക്രിസിന്റെ മോട്ടിവേഷന്‍ ക്ലാസ്സിലും ദിവ്യ പങ്കെടുത്തിട്ടുണ്ട്. കരിയറില്‍ അത്രയും ഉയരെ നില്‍ക്കുന്ന ആളായതിനാല്‍ തന്നെ വളരെ ബഹുമാനത്തോടെ മാത്രമാണ് ദിവ്യ അദ്ദേഹത്തോട് സംസാരിച്ചിരുന്നത്. എന്നാല്‍, അദ്ദേഹം ദിവ്യയെ ശ്രദ്ധിക്കുകയും തന്റെ ജീവിതത്തിലേക്ക് കൂട്ടിയാലോ എന്നാലോചിക്കുകയും ചെയ്തു.

അങ്ങനെയാണ് നടിയെ പ്രപ്പോസ് ചെയ്തത്. എന്നാലിത് തമാശയാണോ എന്നായിരുന്നു നടി തിരിച്ചു ചോദിച്ചത്. അങ്ങനെയിരിക്കെയാണ് ഒരിക്കല്‍ ഷൂട്ടിംഗ് സെറ്റിലേക്ക് അദ്ദേഹത്തിന്റെ കസിന്‍ എത്തുകയും ആദ്യം ദിവ്യയോട് വിവാഹത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തത്. എന്നാല്‍ ഇതൊരിക്കലും വിവാഹത്തിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ല. തുടര്‍ന്ന് മക്കളോട് സംസാരിക്കുകയും വിവാഹത്തിലേക്ക് കാര്യങ്ങളെത്തുകയും ആയിരുന്നു. ജാതകം അടക്കം നോക്കി വീട്ടുകാരോട് സംസാരിച്ചുറപ്പിച്ചാണ് ഇരുവരും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. അതേസമയം, പത്തരമാറ്റിലെ മൂര്‍ത്തി സാറിന്റെയും ദിവ്യാ ശ്രീധറിന്റെയും ബ്രാഹ്മണ വിവാഹ ചടങ്ങുകള്‍ കണ്ട് അത്ഭുതത്തോടെ നോക്കിനില്‍ക്കുകയാണ് ആരാധകര്‍. വധുവായി ഒരുങ്ങിയ ദിവ്യ വിവാഹവേദിയിലേക്ക് എത്തിയപ്പോള്‍ മുതല്‍ പ്രത്യേക ചടങ്ങുകളായിരുന്നു നടന്നത്.

divya sridhar marry kris venugopal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES