Latest News

ഈ പെണ്‍കുട്ടി ആരാണ്? മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിന്റ റീല്‍സ്  പങ്കുവെച്ച് രാം ഗോപാല്‍ വര്‍മ; ആളെ കിട്ടിയതോടെ സിനിമയിലേയ്ക്ക് ക്ഷണം; സംവിധായകന്റെ പോസ്റ്റിന് താഴെ ട്രോള്‍ മഴ

Malayalilife
ഈ പെണ്‍കുട്ടി ആരാണ്? മലയാളി മോഡല്‍ ശ്രീലക്ഷ്മി സതീഷിന്റ റീല്‍സ്  പങ്കുവെച്ച് രാം ഗോപാല്‍ വര്‍മ; ആളെ കിട്ടിയതോടെ സിനിമയിലേയ്ക്ക് ക്ഷണം; സംവിധായകന്റെ പോസ്റ്റിന് താഴെ ട്രോള്‍ മഴ

സോഷ്യല്‍ മീഡിയയിലൂടെ വൈറലായ മലയാളി മോഡലിനെ സിനിമയിലേക്ക് ക്ഷണിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. മോഡലായ ശ്രീലക്ഷ്മി സതീഷിനെയാണ് ആര്‍ജിവി എക്സിലൂടെ തന്റെ സിനിമയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ശ്രീലക്ഷ്മിയുടെ ഒരു ചിത്രം പങ്കുവച്ച് ഇത് ആരാണെന്ന് ആര്‍ജിവി അന്വേഷിച്ചിരുന്നു.ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷണം.

സംവിധായകന്റെ പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റു ചെയ്തത്. ഇതിന് പിന്നാലെയാണ് ശ്രീലക്ഷ്മിക്ക് അഭിനയിക്കാന്‍ താല്‍മര്യമുണ്ടോ എന്ന് അന്വേഷിച്ച് അദ്ദേഹം വീണ്ടും തുറന്ന ട്വീറ്റുമായി രംഗത്തെത്തിയത്.

പോസ്റ്റിന് താഴെ നിരവധി ട്രോളുകളും അദ്ദേഹത്തിന് നേരെ വരുന്നുണ്ട്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍മാരെയും യുട്യൂബര്‍മാരെയും വെറുതെ വിടൂ എന്നായിരുന്നു ഒരാളുടെ അഭ്യര്‍ഥന. ഇതാണ് സെക്യുലര്‍ ആയി അഭിനേതാക്കളെ തിരയാനുള്ള വഴി എന്നും ചിലര്‍ കമന്റു ചെയ്തു. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സറും മോഡലുമാണ് ശ്രീലക്ഷ്മി. പരസ്യ ചിത്രങ്ങളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
 
അതേസമയം, ഇന്ത്യന്‍ സിനിമയിലെ പ്രമുഖ സംവിധായകരില്‍ ഒരാളാണ് ആര്‍ജിവി. റിയലിസ്റ്റിക്ക് ആയ നിരവധി സിനിമകള്‍ ആര്‍ജിവി ഒരുക്കിയിട്ടുണ്ട്. എന്നാല്‍ കോവിഡ് കാലത്ത് ലൈംഗികത പ്രമേയമാക്കിയാണ് ആര്‍ജിവി സിനിമകള്‍ ഒരുക്കിയത്. 'ആര്‍ജിവി വേള്‍ഡ് ശ്രേയാസ്' എന്ന ആപ്പ് വഴിയാണ് സംവിധായകന്‍ സിനിമകള്‍ റിലീസ് ചെയ്തത്.

 

Can someone tell me who she is ? pic.twitter.com/DGiPEigq2J

— Ram Gopal Varma (@RGVzoomin) September 27, 2023
director ram gopal varma invites Malayalee model

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക