നടി ഉര്‍വശിയുടെ അഭിനയമികവിനെയും പുതിയ ചിത്രമായ 'ആശ'യെയും വാനോളം പുകഴ്ത്തി സംവിധായകന്‍ എം.എ. നിഷാദ്. ഉര്‍വശിയെ മലയാള സിനിമയുടെ 'അല്‍ പച്ചീനോ' എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഉര്‍വശിയുടെ പ്രകടനം ലോക പ്രശസ്ത അമേരിക്കന്‍ നടന്‍ അല്‍ പച്ചീനോയുടെ വെള്ളിത്തിരയിലെ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.
അഭിനയമോഹിയായ ഏതൊരാള്‍ക്കും പഠിക്കാന്‍ ഏതെങ്കിലും അക്കാദമിയിലോ ആക്ടിങ് സ്‌കൂളിലോ പോകേണ്ടതില്ലെന്നും സ്‌ക്രീനില്‍ ഉര്‍വശിയുടെ കഥാപാത്രങ്ങളെ കണ്ട് മനസ്സിലാക്കിയാല്‍ മാത്രം മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശ പൂര്‍ണ്ണമായും ഒരു ഉര്‍വശി ചിത്രമാണ്. ജോജു ജോര്‍ജും ഐശ്വര്യ ലക്ഷ്മിയും അവരവരുടെ ഭാഗം മികച്ചതാക്കി. വിരസമാകുമെന്ന് തോന്നുന്ന നിമിഷങ്ങള്‍ പോലും സംവിധായകന്റെ ക്രാഫ്റ്റിലും ഉര്‍വശിയുടെ പ്രകടനത്തിലും പ്രേക്ഷകരുടെ ശ്രദ്ധ മാറാതെയ നിര്‍ത്തിയെന്നും സഫര്‍ സനല്‍ എന്ന സംവിധായകനും അജിത് വിനായക എന്ന നിര്‍മാതാവിനും അഭിമാനിക്കാവുന്ന ചിത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
എം.എ. നിഷാദിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റ് ഉര്‍വ്വശി മലയാളത്തിന്റെ അല്‍ പച്ചീനോ... അല്‍ഫ്രെദോ ജയിംസ് അല്‍ പച്ചീനോ എന്ന വിശ്വ വിഖ്യാതനായ നടനെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു... ലോക പ്രശസ്തനായ അമേരിക്കന്‍ ആക്റ്റര്‍...ദ ഗോഡ് ഫാദര്‍, സ്‌കാര്‍ഫേസ്, സെന്റെ ഓഫ് എ വുമണ്‍, ഏഞ്ചല്‍സ് ഇന്‍ അമേരിക്ക പോലെയുളള ചിത്രങ്ങളിലെ പ്രകടനത്തിന് ഒരേ സമയം പ്രേക്ഷക പ്രശംസയും പുരസ്‌ക്കാരങ്ങളും നേടിയ അഭിനേതാവ്... സൂക്ഷ്മാഭിനയത്തിന്റെ താളലയങ്ങളില്‍ ലോകത്തെ വിസ്മയിപ്പിച്ച നടന്‍.. ഇങ്ങ് നമ്മുടെ കൊച്ച് കേരളത്തില്‍ സ്വാഭാവിക അഭിനയത്തിലൂടെ നമ്മേ വിസ്മയിപ്പിക്കുന്ന നമ്മുടെ മാത്രം ഉര്‍വ്വശി, അല്‍ പച്ചീനയുടെ വെളളിത്തിരയിലെ പ്രകടനത്തെ ഓര്‍മ്മപ്പെടുത്തുന്നു ''ആശ'' എന്ന ചിത്രത്തിലൂടെ.. എല്ലാ വാദ്യങ്ങളും ചെണ്ടക്ക് താഴെ എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന പ്രകടനം... അതെ ഉര്‍വ്വശിയോളം, ഉര്‍വ്വശി മാത്രം.. അഭിനയമോഹിയായ ഏതൊരാള്‍ക്കും പഠിക്കാന്‍ ഒരു അക്കാഡമിയിലോ, ആക്റ്റിംഗ് സ്‌ക്കൂളിലോ പോകണ്ട...സ്‌ക്രീനില്‍ ഉര്‍വ്വശിയുടെ കഥാപാത്രങ്ങള്‍ കണ്ട് മനസ്സിലാക്കിയാല്‍ മാത്രം മതി...
ആശ പൂര്‍ണ്ണമായും ഒരു ഉര്‍വ്വശി ചിത്രമാണ്. ജോജുവും, ഐശ്വര്യ ലക്ഷ്മിയും അവരവരുടെ ഭാഗം മികച്ചതാക്കി എന്നുളള സത്യം വിസ്മരിക്കുന്നില്ല... വിരസമാകുമെന്ന് തോന്നുന്ന നിമിഷങ്ങള്‍ പോലും സംവിധായകന്റെ ക്രാഫ്റ്റിലും ഉര്‍വ്വശിയുടെ പ്രകടനത്തിലും പ്രേക്ഷകരുടെ ശ്രദ്ധ സിനിമയില്‍ നിന്നും മാറാതെ അവരെ അതില്‍ ലയിപ്പിച്ചു. സഫര്‍ സനല്‍ എന്ന സംവിധായകനും അജിത് വിനായക എന്ന നിര്‍മാതാവിനും അഭിമാനിക്കാവുന്ന ചിത്രം. ആശ നല്‍കുന്ന സന്ദേശം മലയാളത്തിന് മാത്രമല്ല ലോകമെമ്പാടുമുളള പ്രേക്ഷര്‍ക്കാണ്. ഒരു നായികാ പ്രാധാന്യമുളള ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നി... അത് ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയല്ല, മറിച്ച് മികച്ച അഭിനേത്രിയെന്ന ഒറ്റ പേരിലാണ്.
അതെ അത് ഉര്‍വ്വശിയാണ്. അവരെ മലയാളത്തിന്റെ അല്‍ പച്ചീനോ, എന്ന് വിളിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്... നവാഗതനായ സഫര്‍ സനലാണ് ആശ സംവിധാനം ചെയ്തിരിക്കുന്നത്. ജോജു ജോര്‍ജും രമേഷ് ഗിരിജയും സഫര്‍ സനലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അങ്ങേയറ്റം സങ്കീര്‍ണ്ണവും പ്രവചനാതീതവുമായ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ ഉര്‍വശിയും ജോജുവും എത്തുന്നത്.
അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിര്‍മിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവന്‍, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ആകസ്മികമായുണ്ടാകുന്ന അപകടവും തുടര്‍ന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. നവാഗതനായ സഫര്‍ സനല്‍ സംവിധാനം ചെയ്ത 'ആശ' അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ജോജു ജോര്‍ജ്, രമേഷ് ഗിരിജ, സഫര്‍ സനല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അങ്ങേയറ്റം സങ്കീര്‍ണ്ണവും പ്രവചനാതീതവുമായ കഥാപാത്രങ്ങളായാണ് ഉര്‍വശിയും ജോജുവും ചിത്രത്തിലെത്തുന്നത്.
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രം നിര്‍മിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവന്‍, ശാരി, ജോയ് മാത്യു, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആകസ്മികമായി ഉണ്ടാകുന്ന ഒരു അപകടവും തുടര്‍ന്നുണ്ടാകുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം.