Latest News

വിവാഹ മുന്നൊരുക്കമായുള്ള നന്തി പൂജയും ഹല്‍ദി ആഘോഷങ്ങളും വീടുകളില്‍ കൊണ്ടാടി ദീപികയും റണ്‍വീറും;അവസാനവട്ട ഷോപ്പിങ് തിരക്കുകളും തകൃതി; ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രം

Malayalilife
  വിവാഹ മുന്നൊരുക്കമായുള്ള നന്തി പൂജയും ഹല്‍ദി ആഘോഷങ്ങളും വീടുകളില്‍ കൊണ്ടാടി ദീപികയും റണ്‍വീറും;അവസാനവട്ട ഷോപ്പിങ് തിരക്കുകളും തകൃതി; ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രം

രാധകരും ബോളിവുഡും ഒരു പോലെ കാത്തിരിക്കുന്ന താരവിവാഹത്തിന് ഇനി വെറും മൂന്ന് ദിവസങ്ങള്‍ മാത്രം. വിവാഹത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് താരങ്ങളും ബോളിവുഡും. ദിവസങ്ങള്‍ അടുത്തതോടെ ഷോപ്പിങ് തിരക്കുകളിലാണ് യും രണ്‍വീറും. വിവാഹം ഒരുത്സവമാക്കാനിരിക്കെ ഇപ്പോള്‍ പുറത്ത് വരുന്നത് താരങ്ങളുടെ വിവാഹമുന്നൊരുക്കമായുള്ള ഹല്‍ദി, നന്തി പൂജാ ചടങ്ങുകളെ കുറിച്ചാണ്.

ദീപികയുടെ ബാംഗ്ലൂരിലെ വീട്ടില്‍ വിവാഹ മുന്നൊരുക്കങ്ങളുടെ ഭാഗമായി നന്തി പൂജ നടന്നിരുന്നു. കൂടാതെ രണ്‍വീറിന്റെ ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളവസ്ത്രമണിഞ്ഞ് ബാല്‍ക്കണിയില്‍ നില്‍ക്കുന്ന്. സബ്യസാചി ഡിസൈനിലുള്ള ഓറഞ്ച് ഡ്രസ്സില്‍ അതീവസുന്ദരിയാണ് ദീപികയുടെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.ഏറെ നാളായി ദീപികയുടെ സ്റ്റൈലിസ്റ്റും സുഹൃത്തുമായ ഷലീന നതാലിയാണ് ദീപികയുടെ പ്രീ വെഡ്ഡിങ് ആഘോഷ ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

മാത്രമല്ലകഴിഞ്ഞ ദിവസം താലിമാല (മംഗല്‍സൂത്ര) വാങ്ങാനായി മുംബൈയിലെ ഒരു ജൂവലറിയില്‍ ദീപികയെത്തിയതായി ഫിലിം ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാണ്ട് ഒരു കോടി രൂപയോളം വിലയുള്ള ആഭരണങ്ങളാണ് വിവാഹത്തിനായി ദീപിക വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വരന്‍ രണ്‍വീര്‍ സിങ്ങിനായി 200 ഗ്രാമിന്റെ ഒരു സ്വര്‍ണ്ണ മാലയും ദീപിക വാങ്ങി. അതേസമയം, 20 ലക്ഷം രൂപയാണ് ദീപികയുടെ താലിമാലയുടെ വില.

നവംബര്‍ 14, 15 ദിവസങ്ങളിലാണ് വിവാഹം. സിന്ധി- കൊങ്കിണി ആചാരങ്ങള്‍ പ്രകാരമുള്ള വിവാഹം നവംബര്‍ 14നാണ്. പരമ്പരാഗതമായ വിവാഹാഘോഷങ്ങള്‍ കഴിഞ്ഞാല്‍ അന്നു തന്നെ താരങ്ങള്‍ ഇറ്റലിയിലേക്ക് പറക്കും. ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയില്‍ നവംബര്‍ 15 നാണ് ഔദ്യോഗിക വിവാഹ ചടങ്ങുകള്‍ നടക്കുക. ബാംഗ്ലൂരിലും മുംബൈയിലുമായി പ്രൗഢഗംഭീരമായ രണ്ടു റിസപ്ഷനുകളും ഉണ്ടായിരിക്കും.നവംബര്‍ 21ന് ബംഗലുരുവിലെ ഗ്രാന്‍ഡ് ഹയാത്തിലും പിന്നീട് ഡിസംബര്‍ 1 ന് മുംബൈയിലെ ലീല പാലസിലുമാണ് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ഗംഭീര ആഘോഷം സംഘടിപ്പിച്ചിട്ടുള്ളത്

deepika-padukone-ranveer-singh-begins-pre-wedding-celebrations

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES