അമേരിക്കയിലെ ജനപ്രിയ കോമിക് ബ്രാന്‍ഡായ മാര്‍വല്‍ കോമിക്‌സിന്റെ കാര്‍ട്ടൂണ്‍ കഥാപാത്രമായ വെനം കേന്ദ്രകഥാപാത്രമായെത്തുന്ന സിനിമ വെനം ആഗോളതലത്തില്‍ റിലീസ് ചെയ്യും. അമേരിക്കയില്‍ തിങ്കളാഴ്ച റിലീസ് ചെയ്ത ചിത്രം വെള്ളിയാഴ്ച കേരളത്തിലടക്കം എത്തും. നിര്‍മാതാക്കളായ സോണി പിക്‌ചേഴ്‌സ് തന്നെയാണ് കേരളത്തിലെ വിതരണക്കാര്‍. സൂപ്പര്‍ ആക്ഷന്‍താരം ടോം ഹാര്‍ഡിയാണ് വെനം എന്ന അതിമാനുഷിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എഡ്ഡി ബ്രോക്ക് എന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകന്റെ ശരീരത്തില്‍ അന്യഗ്രഹജീവിയായ വെനം കടന്നുകൂടുകയാണ്. വെനം എഡ്ഡി ബ്രോക്കിന് അതിമാനുഷശക്തി നല്‍കുന്നു. രണ്ടു കഥാപാത്രങ്ങള്‍ ഒരു ശരീരത്തില്‍ ജീവിക്കുന്നതും പരസ്പരവിരുദ്ധമായി പെരുമാറുന്നതുമാണ് സിനിമയെ ശ്രദ്ധേയമാക്കുന്നത്്.
കാര്‍ട്ടൂണ്‍ പരമ്പരകളിലൂടെ വെനം അമേരിക്കയില്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ട ആക്ഷന്‍ കഥാപാത്രമാണ്. മക്കളുടെ നിര്‍ബന്ധത്തിനുവഴങ്ങിയാണ് വെനം എന്ന കഥാപാത്രമാകന്‍ തീരുമാനിച്ചതെന്ന് ടോം ഹാര്‍ഡി പറഞ്ഞു. ദ റെവനന്റ്(2015) എന്ന ചിത്രത്തിലൂടെ ടോം ഹാര്‍ഡിക്ക് മികച്ച സഹനടനുള്ള ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു.പത്തുവര്‍ഷം മുമ്പ്് വെനം എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഡേവിഡ് ഗോയര്‍ എഴുതിയ തിരക്കഥയാണ് മാറ്റങ്ങളോടെ ഇപ്പോള്‍ സിനിമയാകുന്നത്്. സ്‌പൈഡര്‍ മാന്‍ പരമ്പരയില്‍പെട്ട വെനം സംവിധാനംചെയ്യുന്നത് റൂബെന്‍ ഫ്‌ളെഷര്‍. അദ്ദേഹം ഒരുക്കിയ സോംബിലാന്‍ഡ്് അമേരിക്കയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. പത്തുകോടി ഡോളര്‍ മുടക്കി നിര്‍മിച്ച വെനം ആഗോളതലത്തില്‍ ബോക്‌സ് ഓഫീസ് വിജയം നേടുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ. ചിത്രത്തിന്റെ ട്രെയിലര്‍ വൈറലായി.